
ധാക്ക: മ്യാന്മറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. ഒരു വംശത്തെ ഉന്മൂലനം ചെയ്യുന്ന നടപടിയാണ് മ്യാന്മര് ചെയ്യുന്നതെന്നും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന റോഹിംഗ്യകളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നും ശൈഖ് ഹസീന ആവശ്യപ്പെട്ടു.
യു.എന്‍ പൊതുസഭയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ബംഗ്ലാദേശ് എട്ടു ലക്ഷത്തിലധികം റോഹിംഗ്യകള്‍ക്ക് താമസ സൗകര്യം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കകം മാത്രം എത്തിയത് 4,30,000 റോഹിംഗ്യകളാണ്.
മ്യാന്മാറിലെ രാഖേനില് യു.എന്നിന്റെ മേല്‍നോട്ടത്തില്‍ റോഹിംഗ്യകള്‍ക്കായി സുരക്ഷിത സ്ഥാനമൊരുക്കണമെന്നും ശൈഖ് ഹസീന ആവശ്യപ്പെട്ടു.
”റോഹിംഗ്യകളുടെ തിരിച്ചുപോക്ക് തടയുന്നതിനായി അതിര്‍ത്തിയില്‍ മ്യാന്മര് അധികൃതര്‍ കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കുകയെന്നത് ഞെട്ടലോടെയാണ് കാണുന്നത്. ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് സുരക്ഷിതത്വത്തോടെയും അഭിമാനത്തോടെയും തിരിച്ചുപോക്ക് സാധ്യമാക്കണം”- ശൈഖ് ഹസീന പറഞ്ഞു.