2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഉശിരുകാട്ടി ബംഗ്ലാ കടുവകള്‍; യു.എ.ഇയില്‍ ആദ്യ ട്വന്റി-20 ജയം

സ്‌കോര്‍: ബംഗ്ലാദേശ്-20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158. യു.എ.ഇ-19.4 ഓവറില്‍ 151.

ദുബയ്: ട്വന്റി-20 ക്രിക്കറ്റില്‍ യു.എ.ഇയില്‍ ആദ്യവിജയം നേടി ബംഗ്ലാദേശ്. ആതിഥേയരായ യു.എ.ഇയെ ഏഴ് റണ്‍സിനാണ് കീഴടക്കിയത്. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യു.എ.ഇ 19.4 ഓവറില്‍ 151 റണ്‍സിന് ഇടറിവീഴുകയായിരുന്നു.

സ്‌കോര്‍: ബംഗ്ലാദേശ്-20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158.
യു.എ.ഇ-19.4 ഓവറില്‍ 151.

ദുബയ് സ്‌റ്റേഡിയത്തില്‍ ബംഗ്ലാദേശ് ആരാധകരായിരുന്നു കൂടുതല്‍. സന്ദര്‍ശകര്‍ ആദ്യം ബാറ്റിങിനിറങ്ങി. ഒരുഘട്ടത്തില്‍ നാലിന് 47 എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിനെ അവസാന മൂന്ന് ഓവറുകളിലെ മിന്നും പ്രകടനത്തോടെ 16കാരന്‍ ആയന്‍ ഖാന്‍ 150 കടത്തി. അഫീഫ് ഹുസൈന്‍ 77 റണ്‍സോടെയും നൂറുല്‍ 35 റണ്‍സോടെയും പുറത്താകാതെ നിന്നു.

യു.എ.ഇക്ക് വേണ്ടി ചിരാഗ് സുരി 39 റണ്‍സും അയാന്‍ അഫ്‌സല്‍ ഖാന്‍ 25 റണ്‍സുമെടുത്തു. മിറാസ്, ഫരീഫുല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News