2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യത്ത് ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്‌റ്റോറന്റുകള്‍ നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ

ന്യൂഡല്‍ഹി: ചൈനീസ് ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന റസ്റ്റൊറന്റുകള്‍ നിരോധിക്കണമെന്നും ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ.

ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായി നടത്തിയ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

‘ചൈന ഒറ്റിക്കൊടുക്കുന്ന രാജ്യമാണ്. ചൈനയില്‍ നിര്‍മ്മിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണം. ചൈനീസ് ഭക്ഷണം വില്‍ക്കുന്ന എല്ലാ റെസ്റ്റോറന്റുകളും ഹോട്ടലുകളും അടച്ചുപൂട്ടണം.’- മന്ത്രി ട്വീറ്റ് ചെയ്തു.

നേരത്തെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.