അജ്മാന്‍: യു.എ.ഇയിലെ അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ പ്രവിശ്യകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഇന്ന് മുതല്‍ നിരോധനം. ജനുവരി ഒന്നു മുതല്‍ നിയമം ലംഘിക്കുന്ന കടകള്‍ക്ക് ഓരോ കവറിനും 25 ഫില്‍സ് വീതം പിഴ ചുമത്തുമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് അബുദാബി, ദുബയ്, ഷാര്‍ജ എന്നീ പ്രവിശ്യകളില്‍ 2022ല്‍ തന്നെ നിരോധനമേര്‍പ്പെടുത്തിയിരുന്നു. പരിസ്ഥിതിക്ക് ദോഷംചെയ്യുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.
Comments are closed for this post.