2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പ്രിയങ്കയ്ക്ക് നിരോധനം, മറ്റു പാര്‍ട്ടിക്കാര്‍ക്ക് പ്രവേശനം: കോണ്‍ഗ്രസ് നേതാക്കളെ മാത്രം സോന്‍ഭദ്രയിലേക്ക് കടത്തിവിടാത്തതിനു പിന്നില്‍

 

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ വെടിവയ്പ്പ് നടന്ന് സോന്‍ഭദ്രയിലെ കുംഭ ഗ്രാമം സന്ദര്‍ശിക്കുന്നത് തടഞ്ഞിരിക്കുകയാണ് യു.പിയിലെ യോഗി സര്‍ക്കാര്‍. എന്നാല്‍ മറ്റു പാര്‍ട്ടി നേതാക്കളെ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നുമുണ്ട്. ഇതോടെ, കടുത്ത കോണ്‍ഗ്രസ് വിരോധമാണ് പ്രിയങ്കയെ തടഞ്ഞതിനു പിന്നിലെന്ന് വ്യക്തമാവുകയാണ്.

വെള്ളിയാഴ്ച സോന്‍ഭദ്രയിലേക്ക് പുറപ്പെട്ട പ്രിയങ്കയെ മിര്‍സാപുരിലാണ് തടഞ്ഞത്. തുടര്‍ന്ന് ചുനാര്‍ ഗസ്റ്റ് ഹൗസിലേക്ക് ഇവര്‍ മാറുകയും ചെയ്തു. എന്നാല്‍ കുടുംബങ്ങളെ കാണാതെ മടങ്ങില്ലെന്ന നിലപാടില്‍ ഇവിടെ തന്നെ ഉറച്ചുനില്‍ക്കുകയാണ് പ്രിയങ്കാ ഗാന്ധി. രാത്രിയില്‍ വൈകിയും പ്രതിഷേധത്തില്‍ ഇരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കാന്‍ എത്തിയെങ്കിലും പ്രിയങ്ക വഴങ്ങിയില്ല.

ജില്ലയില്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ക്രമസമാധാനം തകരുമെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ മറ്റു പാര്‍ട്ടി നേതാക്കളെ പ്രദേശത്തേക്ക് കടത്തിവിടുന്നുമുണ്ട്. സി.പി.എം നേതാക്കളെ വരെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ അനുവദിച്ചിട്ടുണ്ട്.

സി.പി.എം സംസ്ഥാന സെക്രട്ടറി ഹീരാലാലും മുന്‍ എം.എല്‍.എയും അടങ്ങിയ സംഘത്തിന് ആശുപത്രിയില്‍ വെടിവയ്പ്പ് ബാധിതരെ സന്ദര്‍ശിക്കാന്‍ കൂടി അനുമതി നല്‍കി. ഇവര്‍ ആശുപത്രി സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

കൂടാതെ, സമാജ്‌വാദി പാര്‍ട്ടി പ്രതിനിധി സംഘവും ബി.എസ്.പി സംഘവും പ്രദേശത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ വാരണസി വിമാനത്താവളത്തില്‍ തടഞ്ഞതായി നേതാക്കള്‍ അറിയിച്ചു.

കഴിഞ്ഞ 22 മണിക്കൂറുകളായി ധര്‍ണയിലാണ് ചൂനാര്‍ ഫോര്‍ട്ട് ഗസ്റ്റ് ഹൗസില്‍ ധര്‍ണയിലാണ് പ്രിയങ്കാ ഗാന്ധി. ഒപ്പം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News