തിരുവനന്തപുരം:തിരുവനന്തപുരം ബാലരാമപുരത്ത് വീണ്ടും തെരുവുനായ ആക്രമണം. ബാലരാമപുരം മംഗലത്ത്‌കോണത്ത് വീട്ടുമുറ്റത്ത് നിന്ന മൂന്നുവയസുകാരിയെയും കുട്ടിയുടെ അമ്മയെയും തെരുവ് നായ കടിച്ചു.ബാലരാമപുരം,കട്ടച്ചല്‍കുഴി,പുത്തന്‍കാനത്ത് ഗീതയെയും മകള്‍ മൂന്ന് വയസുകാരി അഗ്‌നിമിത്രയെയുമാണ് തെരുവ് നായ കടിച്ചത്. കുട്ടിയുടെ മുഖത്തും ഗീതയുടെ കാലിലും കടിയേറ്റു. ശനിയാഴ്ച രാവിലെ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയുടെ വീടിന്റെ അരകിലോമീറ്റര്‍ മാറിയാണ് വീണ്ടും കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സ തേടി.
Content Highlights:balaramapuram stray dog attack
Comments are closed for this post.