ദുബൈ: പ്രമുഖ ബഹ്‌റൈനി നിരൂപകനും എഴുത്തുകാരനും അക്കാദമിക് വിദഗ്ധനുമായ ഡോ. ഇബ്രാഹിം ഗുലൂം അന്തരിച്ചു. 71 വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. സാഹിത്യത്തിനും നിരൂപണത്തിനുമുള്ള അദ്ദേഹത്തിന്റെ ആജീവനാന്ത സമർപ്പണം ബഹ്‌റൈനിലും പുറത്തുമുള്ള ഭാവി തലമുറയിലെ എഴുത്തുകാർക്കും വിമർശകർക്കും പണ്ഡിതന്മാർക്കും പ്രചോദനവും വഴികാട്ടിയുമാണ്.
ചെറുപ്പം മുതലേ എഴുത്തിന്റെ ലോകത്ത് മുഴുകിയ വ്യക്തിയാണ് ഇബ്രാഹിം ഗുലൂം. 1970-കൾ മുതൽ വിവിധ മേഖലകളിൽ ആവശ്യമായ പഠനങ്ങളും ഉപന്യാസങ്ങളും വിമർശനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ടുണീഷ്യ സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം1983-ൽ ഫാക്കൽറ്റി ഓഫ് ആർട്‌സ് ആൻഡ് ഹ്യുമാനിറ്റീസിൽ നിന്ന് അന്താരാഷ്ട്ര ഡോക്ടറേറ്റ് നേടി.
ബഹ്‌റൈൻ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ആർട്‌സിന്റെ മുൻ ഡീനായി സേവനമനുഷ്ഠിച്ച അദ്ദേഹം അവിടെ അറബിക് ഭാഷാ വകുപ്പ് സ്ഥാപിച്ചു. പ്രൊഫസർ എന്ന നിലയിൽ, ആധുനിക നിരൂപണത്തിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം, കുവൈത്ത് സർവകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസറായും പ്രവർത്തിച്ചു. 1986-ൽ ഗൾഫിലും അറേബ്യൻ സാഹിത്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
തന്റെ കരിയറിൽ ഉടനീളം, അദ്ദേഹം നിരവധി തിയേറ്ററുകൾ, സാംസ്കാരിക സംഘടനകൾ, പ്രാദേശിക അറബ് യൂണിയനുകൾ എന്നിവ സ്ഥാപിച്ചു. കൂടാതെ, വിവിധ ബൗദ്ധിക-സാംസ്കാരിക മാസികകളുടെ എഡിറ്റർ-ഇൻ-ചീഫ് റോൾ സ്ഥാനവും വഹിച്ചിരുന്നു. സാഹിത്യ സാംസ്കാരിക മേഖലകളിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്.
2012-ൽ, ബഹ്‌റൈനിലെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അദ്ദേഹത്തെ ഓർഡർ ഓഫ് എഫിഷ്യൻസി ഓഫ് ഫസ്റ്റ് ക്ലാസ് നൽകി ആദരിച്ചു, കൂടാതെ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള മെഡൽ ഓഫ് ഓണറിംഗ് ലഭിച്ചിട്ടുണ്ട്. ആധുനിക നിരൂപണത്തിൽ ബഹ്‌റൈൻ ബുക്ക് അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
അറബ് സാഹിത്യ-അക്കാദമിക സമൂഹത്തിൽ നിന്നുള്ള പ്രമുഖർ ഇബ്രാഹിം ഗുലൂമിന്റെ വിയോഗത്തിൽ വിലപിക്കുകയും അനുശോചിക്കുകയും ചെയ്തു. നോവലിസ്റ്റ് താലിബ് അൽ റിഫായി, ഡോ അബ്ദുല്ല അൽ ഗമാമി, ഒമാനി കവി സെയ്ഫ് അൽ റഹ്ബി, ഖത്തരി അക്കാദമിക് ഡോ. അഹമ്മദ് അബ്ദുൽമാലിക് തുടങ്ങിയ പ്രമുഖർ തങ്ങളുടെ ഹൃദയംഗമമായ അനുശോചനം പങ്കുവെക്കുകയും ബഹ്‌റൈന്റെയും വിശാലമായ അറബ് ലോകത്തിന്റെയും സംസ്‌കാരത്തിലും ബൗദ്ധിക ജീവിതത്തിലും അദ്ദേഹത്തിന്റെ സ്വാധീനം വിലമതിക്കാനാവാത്തത് ആണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
Comments are closed for this post.