2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ബഹ്‌റൈൻ;കോവിഡ്-19 വൈറസിനെതിരായ പ്രതിരോധം ശക്തമാക്കുന്നു

ബഹ്‌റൈൻ:കോവിഡ്-19 വൈറസിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പൊതുജനങ്ങൾക്ക് ഫൈസർ XBB 1.5 ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പ് ലഭ്യമാണെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഡിസംബർ 21-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഫൈസർ – ബയോഎൻടെക് തയ്യാറാക്കിയിട്ടുള്ള ഈ ബൈവാലന്റ് വാക്സിൻ കോവിഡ്-19 വൈറസിനെയും, വൈറസിന്റെ പുതിയ വകഭേദങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഈ ബൂസ്റ്റർ വാക്സിൻ രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. വാക്സിൻ സ്വീകരിക്കാൻ താത്പര്യമുള്ളവർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി കുത്തിവെപ്പെടുക്കാവുന്നതാണ്.

ഇതിനായി മുൻ‌കൂർ ബുക്കിംഗ്, ഓൺലൈൻ രജിസ്‌ട്രേഷൻ എന്നിവ ആവശ്യമില്ല. 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഈ ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.

5 മുതൽ 11 വയസ്സ് വരെ പ്രായമുള്ളവർക്ക് ഈ ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പ് ഡിസംബർ 27 മുതൽ താഴെ പറയുന്ന ഹെൽത്ത് സെന്ററുകളിൽ ലഭ്യമാണ്


– ഹലാത് ബു മാഹിർ ഹെൽത്ത് സെന്റർ.
– ഹമദ് കനൂ ഹെൽത്ത് സെന്റർ.
– ഷെയ്ഖ് ജാബിർ അൽ അഹ്‌മദ്‌ അൽ സബാഹ് ഹെൽത്ത് സെന്റർ.


12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഫൈസർ XBB 1.5 ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പ് താഴെ പറയുന്ന ഹെൽത്ത് സെന്ററുകളിൽ ലഭ്യമാണ്


– ബാങ്ക് ഓഫ് ബഹ്‌റൈൻ ഹെൽത്ത് സെന്റർ.
– ജിദാഫ്‌സ് ഹെൽത്ത് സെന്റർ.
– സിത്ര ഹെൽത്ത് സെന്റർ.
– യൂസഫ് എൻജിനീയർ ഹെൽത്ത് സെന്റർ.
– മുഹമ്മദ് ജാസ്സിം കനൂ ഹെൽത്ത് സെന്റർ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.