
സ്വദേശികളും പ്രവാസികളും www.healthalert.gov.bh എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം
മനാമ: ബഹ്റൈനില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന് എല്ലാവര്ക്കും നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു.
www.healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
സ്വദേശികളും പ്രവാസികളും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വാക്സിന് സൗജന്യമായി നല്‍കുമെന്ന് നേരത്തെ ബഹ്റൈന്‍ രാജാവും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിരുന്നു.
കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്സിന്റെ മേല്‍നോട്ടത്തിലാണ് രാജ്യത്തെ 27 ഹെല്‍ത് സെന്ററുകള്‍ വഴി വാക്സിനേഷന് മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കുന്നത്.
വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് ഹമദ് രാജാവിന്റെ ഉത്തരവിനെയും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നടപടികളെയും ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു.
രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനുള്ള വെബ്പേജിലേക്ക് നേരിട്ട് പ്രവേശിക്കാനും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക