2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബഹ്‌റൈന്‍ രാജാവിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് ബഹറിന്‍ ഇന്ത്യ എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറം

 

ഇസ്രായേല്‍ ബഹറിന്‍ സമാധാനക്കരാര്‍ യാഥാര്‍ത്ഥ്യമാക്കിയ ബഹ്‌റൈന്‍ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് ബഹറിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹറിന്‍ ഇന്ത്യ എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും ചേര്‍ന്ന് ഒപ്പിട്ട് സമാധാന കരാര്‍ ലോകരാഷ്ട്രങ്ങളില്‍ ബഹറിന്‍ മുന്നോട്ടുവെക്കുന്ന സമാധാന പരമായ ആശയത്തിന് പ്രസക്തി കൂടി വരികയാണ് എന്നതാണ് ഈ സമാധാന കരാറിനെ വേറിട്ടതാക്കുന്നത്.

സമാധാന കരാറില്‍ ഒപ്പിട്ടതോടെ അന്താരാഷ്ട്ര തലത്തില്‍ ബഹറിന്‍ അടുത്ത കാലത്ത് നടത്തിയ ശ്രദ്ധേയമായ ചുവടുവയ്പാണ് ഇസ്രയേലുമായുള്ള നയതന്ത്രത്തില്‍ എഴുതി ചേര്‍ക്കുന്നത്. അറബ് രാഷ്ട്രങ്ങളില്‍ പുരോഗമനപരമായ ആശയങ്ങളെ എന്നും വേഗത്തില്‍ ഉള്‍കൊള്ളാന്‍ ബഹ്‌റൈന്‍ മുന്നിട്ടിറങ്ങുന്നത് മറ്റു രാജ്യങ്ങള്‍ക്കു മാതൃകാപരമായ സൂചനയാണ്. കരാര്‍ ഒപ്പിട്ടതിലൂടെ പശ്ചിമേഷ്യയില്‍ പുതിയ ചരിത്രം കുറിക്കുന്നതില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ മുന്‍കൈയെടുത്ത ബഹ്‌റൈന്‍ രാജാവിനെ അഭിനന്ദിക്കുന്നതായി ബഹറിന്‍ ഇന്ത്യ എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു .

ഇരു രാജ്യങ്ങളും ചേര്‍ന്ന് സമാധാന കരാറില്‍ ഒപ്പിട്ടത് ചരിത്രത്തിന്റെ ഭാഗമാണെന്നും പ്രസിഡന്റ് സോവിച്ചന്‍ ചേന്നാട്ടുശേരി പറഞ്ഞു.ബഹ്‌റിന്‍ ഇസ്രായേല്‍ സമാധാന ഉടമ്പടി യാഥാര്‍ഥ്യമാകുന്നതിലൂടെ പരസ്പര ഉഭയകക്ഷി സഹകരണത്തിന് വഴി തുറക്കുന്നത് മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് സ്വാഗതം ചെയ്യുന്നെന്ന് ബഹറിന്‍ ഇന്ത്യ എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറം കുറിപ്പില്‍ വ്യക്തമാക്കി .

ഇസ്രയേലുമായി സമാധാന ഉടമ്പടി ഒപ്പിടാന്‍ തയ്യാറായ ബഹ്‌റൈന്‍ സര്‍ക്കാരിന്റെ തീരുമാനം മാതൃകാപരമെന്നു മാധ്യമങ്ങള്‍ക്കയച്ച കുറിപ്പില്‍ വിലയിരുത്തി

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.