2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

യാത്രക്കാര്‍ക്ക് ആശ്വാസം; ബഹ്റൈനില്‍ പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഇനി ‘ബി അവെയർ’ ആപ്പിൽ ലഭിക്കും

ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല്‌

മനാമ: ബഹ്റൈനിൽ പി.സി.ആര്‍ പരിശോധനാ സർട്ടിഫിക്കറ്റ് ‘ബി അവെയർ’ മൊബൈൽ ആപ്പിൽ ലഭിക്കുമെന്നും ഇത് പ്രിന്‍റ് ചെയ്തു ഉപയോഗിക്കാമെന്നും ബഹ്റൈന്‍ ഇൻഫർമേഷൻ ആൻറ് ഇ ഗവൺമെൻ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് അലി അൽ ഖാഇദ് അറിയിച്ചു.

രാജ്യത്ത് ടെസ്റ്റ് നടത്തി 24 മണിക്കൂറിനകമാണ് ഫലം ആപ്പിൽ ലഭ്യമാവുക. ഇത് രാജ്യത്ത് നിന്നും യാത്ര ചെയ്യാന്‍ ഉദ്ധേശിക്കുന്നവര്‍ക്ക് ഏറെ ആശ്വസകരമാണ്. നിലവില്‍ ആപ്പിള്‍/ഗൂഗിള്‍ പ്ലേസ്റ്റോറുകളിലെല്ലാം ലഭ്യമാകുന്ന ആപ്പിന്‍റെ പുതിയ അപ്ഡേഷനിലാണ് ഈ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും ഒടുവിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ആപ്പിൽ ലഭിക്കുക.

കൂടാതെ ഫലം നെഗറ്റീവ് ആയിരിക്കണം, ഒരുമാസത്തിനുള്ളിൽ നടത്തിയ പരിശോധനയായിരിക്കണം എന്നീ നിബന്ധനകളുമുണ്ട്. യാത്ര ചെയ്യുന്നവർ പരിശോധനാ ഫലം ലഭിച്ചാൽ ഉടൻതന്നെ സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. ആപ്പ് വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി പ്രിന്‍റ് എടുത്ത് ഏത് രാജ്യത്തും കാണിക്കാവുന്നതാണ്. ‘ബി അവെയർ’ മൊബൈല്‍ ആപ്പിന്‍റെ ലിങ്ക്: https://play.google.com/store/apps/details?id=bh.bahrain.corona.tracker&hl=en


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.