2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബഹ്റൈൻ;അ​ൽ ഫാ​തി​ഹ്​ ജ​ങ്​​ഷ​നു​മാ​യി ചേ​രു​ന്ന അ​വാ​ൽ റോ​ഡ്​ അടച്ചിടുന്നു

മനാമ: അൽ ഫാതിഹ് ജങ്ഷനുമായി ചേരുന്ന അവാൽ റോഡ് പൂർണമായും അടച്ചിടുമെന്ന് ബഹ്റെെൻ പൊതുമരാമത്ത് മന്ത്രാലയം അറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി സമാന്തര പാത അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.

മനാമയിൽ നിന്നും അൽ ഫാതിഹ് ഹൈവേ വഴി ജുഫൈറിലേക്ക് വരുമ്പോൾ അവാൽ റോഡിലേക്ക് ഇടത്തോട്ട് തിരിയുന്നതിന് തടസ്സമുണ്ടാകും.

മിന സൽമാൻ ഭാഗത്തു നിന്നും ബനീഉത്ബ റോഡ് വഴി അൽ ഫാതിഹ് റോഡിലേക്ക് വരുന്നിടത്ത് ഇടത്തോട്ട് തിരിയുന്നതിനും നിരോധനമുണ്ടാകും. ഈ ഭാഗത്തൂടെ പോകുന്ന വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബഹ്റെെൻ പൊതുമരാമത്ത് മന്ത്രാലയം നിർദേശം നൽകി. 20 ദിവസത്തേക്കാണ് നിയന്ത്രണം ഉണ്ടാകുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.