മനാമ: ബഹ്‌റൈനിൽ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട് നിരവധി കെട്ടിടങ്ങൾക്ക് നോട്ടിസ് നൽകി. താമസത്തിനായുള്ള കെട്ടിടങ്ങളിൽ സ്റ്റോറുകൾ തുടങ്ങിയതുമായി ബന്ധപ്പെട്ടാണ് നോട്ടിസ് നൽകിയത്. ജുഫൈറിലും സീഫിലുമുള്ള കെട്ടിടങ്ങൾക്കാണ് നോട്ടിസ് നൽകിയത്. ഇരുസ്ഥലത്തുമായി 37 കെട്ടിടങ്ങൾക്ക് ഇത്തരത്തിൽ നോട്ടിസ് നൽകിയതായി കാപിറ്റൽ മുൻസിപ്പൽ കൗൺസിൽ അറിയിച്ചു.
താമസസ്ഥലമായി ഉപയോഗിക്കാൻ ലൈസൻസ് നൽകിയ കെട്ടിടത്തിലാണ് അനധികൃതമായി പുതിയ നിർമാണം നടത്തി സ്റ്റോറുകൾ ഉണ്ടാക്കിയത്. ഇത്തരം സ്റ്റോറുകളിൽ കച്ചവടം നടന്ന് വരുന്നതിനിടെയാണ് കെട്ടിട ഉടമകൾക്ക് നോട്ടിസ് നൽകിയത്.
ബഹ്‌റൈനിലെ നിയമമനുസരിച്ച് താമസസ്ഥലമായി ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ ഭാഗം സ്റ്റോറായി ഉപയോഗിക്കാൻ പാടില്ല. സ്റ്റോർ തുടങ്ങാൻ പ്രത്യേകം മാനദണ്ഡങ്ങളും നിയമങ്ങളും സുരക്ഷാ മുൻകരുതലും പാലിക്കേണ്ടതുണ്ട്. എന്നാൽ ഇതെല്ലം ലംഘിച്ചാണ് നിലവിൽ കെട്ടിടത്തിൽ സ്റ്റോറുകൾ പ്രവർത്തിച്ചിരുന്നത്.
Comments are closed for this post.