ബഹ്‌റൈനിൽ വേനൽക്കാലമായതോടെയാണ് അവധിയാഘോഷിക്കാൻ കുടുംബസമേതം നാട്ടിലേക്ക് പുറപ്പെട്ടത്. എയർ അറേബ്യയുടെ വിമാനത്തിൽ ബഹ്‌റൈനിൽ നിന്നാണ് ഇവർ പുറപ്പെട്ടത്. ബഹ്‌റൈനിൽ നിന്ന് അബുദാബിയിലേക്കും അവിടെ നിന്ന് കോഴിക്കോടേക്കുമായിരുന്നു കണക്ഷൻ ഫ്ലൈറ്റിൽ യാത്ര. എന്നാൽ ബഹ്‌റൈനിൽ നിന്ന് പുറപ്പെടാൻ വൈകിയതോടെ കണക്ഷൻ ഫ്ലൈറ്റ് നഷ്ടമായി. പകരം സംവിധാനം ഒരുക്കാൻ വിമാനകമ്പനിക്ക് സാധിക്കുകയും ചെയ്തില്ല.

ആകെ 21 യാത്രക്കാരാണ് ബഹ്‌റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ബഹ്‌റൈനിൽ നിന്ന് രാത്രി പത്ത് മണിക്ക് പുറപ്പെടേണ്ട വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ഇതോടെ ഇവർ ടിക്കെറ്റെടുത്ത 2.25 നുള്ള വിമാനം നഷ്ടമാകുമെന്ന് ഇവർക്ക് അറിയാമായിരുന്നു. എന്നാൽ പകരം സംവിധാനം ഒരുക്കാമെന്ന വിമാനകമ്പനിയുടെ ഉറപ്പിൽ ഇവർ യാത്ര തുടരുകയായിരുന്നു.
എന്നാൽ, അബുദാബിയിൽ എത്തിയപ്പോൾ വേറെ സർവീസ് ഇല്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു. ഇതോടെ യാത്ര ഒരു ദിവസം വൈകി ബുധനാഴ്ച രാത്രിയിലേക്ക് മാറി. പക്ഷേ ആ ഒരു ദിവസം വിശ്രമിക്കാനോ മറ്റോ ഉള്ള സൗകര്യം ലഭിച്ചില്ലെന്നും കുടുംബം പറയുന്നു. ആ രാത്രി മുഴുവൻ അനിശ്ചിതത്വത്തിലായിയിരുന്നു ഈ യാത്രക്കാരെല്ലാം. പിന്നീട് ബുധനാഴ്ച മാത്രമാണ് ഇവർക്ക് നട്ടെലെത്താൻ സാധിച്ചത് .
Comments are closed for this post.