2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബഹ്റൈനില്‍ കൊവിഡ് ബാധിതര്‍ക്ക് മൊബൈല്‍ ആപ്പ് വഴി ആരോഗ്യമന്ത്രാലയവുമായി നേരില്‍ ബന്ധപ്പെടാം..

രാജ്യത്ത് കൊവിഡ് പോസിറ്റീവായവരെല്ലാം നിര്‍ബന്ധമായും 'ബി അവെയർ' ആപ്പ് വഴി സ്വന്തം പരിശോധനാ ഫലം മന്ത്രാലയത്തിലേക്ക് അയച്ചിരിക്കണം.. App ലിങ്കും വിശദവിവരങ്ങളും കാണാം..

ഉബൈദുല്ല റഹ് മാനി

മനാമ: രാജ്യത്ത് കൊവിഡ് ബാധിതരായി കഴിയുന്നവര്‍ക്ക് കൂടുതല്‍ ആശ്വാസവുമായി ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം.
കൊവിഡ് പരിശോധനാ റിസള്‍ട്ടിന്‍റെ ഫോട്ടോ ‘ബി അവെയർ’ എന്ന മൊബൈല്‍ ആപ്പ് വഴി ആരോഗ്യമന്ത്രാലയത്തിലേക്ക് അയച്ചാല്‍ അധികൃതര്‍ നേരില്‍ ബന്ധപ്പെടുന്ന സംവിധാനമാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
ആവശ്യമെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനവും രോഗിയുടെ റിസള്‍ട്ടനുസരിച്ച് ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങളും ഇതുവഴി ലഭ്യമാക്കും. കൊവി‍ഡ് റിസള്‍ട്ട് പോസിറ്റീവായവര്‍ക്കും നെഗറ്റീവായവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി
ബഹ്റൈനിലെ ഫാർമസികളിലെല്ലാം ഇപ്പോള്‍ ആൻറിജൻ ടെസ്റ്റ് കിറ്റുകളും ലഭ്യമാണ്.

‘ബി അവെയർ’ ആപ്പിലൂടെ റിസള്‍ട്ടിന്‍റെ ഫോട്ടോ അപ് ലോഡ് ചെയ്താലുടന്‍ ആരോഗ്യ മന്ത്രാലയത്തിൽ ഇത് സ്വീകരിച്ചതായി റഫറൻസ് നമ്പർ സഹിതമുള്ള ഒരു എസ്.എം.എസ് സന്ദേശം ലഭിക്കും. തുടര്‍ന്ന് റിസള്‍ട്ട് സബ്മിറ്റ് ചെയ്തയാളെ ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ നേരില്‍ ബന്ധപ്പെടും. ലഭ്യമായ റഫറൻസ് നമ്പർ ഉപയോഗപ്പെടുത്തി ആരോഗ്യമന്ത്രാലയത്തിലേക്ക് തിരിച്ചും ബന്ധപ്പെടാവുന്നതാണ്. അതിനിടെ ആൻറിജൻ പരിശോധനയിൽ പോസിറ്റീവായ എല്ലാവരും നിർബന്ധമായും പരിശോധനാ ഫലം ‘ബി അവെയർ’ ആപ്പിൽ സബ്മിറ്റ് ചെയ്യണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പി.സി.ആർ പരിശോധനക്കുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിനാണ് ഇത്. കൂടുതല്‍ വിവരങ്ങള്‍ക്ക് – www.bahrain.bh

റിസള്‍ട്ട് അപ് ലോഡ് ചെയ്യേണ്ട രീതി:

  1. മൊബൈൽ ആപ്പിലെ ഇ സർവീസ് പട്ടികയിൽ ‘റിപ്പോർട്ടിങ് കോവിഡ് -19 ടെസ്റ്റ് റിസൾട്ട്സ്’ എന്ന വിഭാഗം തെരഞ്ഞെടുത്ത് ഐ.ഡി കാർഡ് നമ്പർ നൽകുക.
  2.  പരിശോധനാ ഫലം (നെഗറ്റീവായാലും പോസിറ്റീവായാലും) ഫോട്ടാ എടുത്ത് അപ്ലോഡ് ചെയ്യുക.
  3. ഫോൺ നമ്പർ നൽകി ഫോട്ടാ സബ്മിറ്റ് ചെയ്യുക.

‘ Be Aware ‘ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം:

Google Ply Store: https://play.google.com/store/apps/details?id=bh.bahrain.corona.tracker&hl=en&gl=US

App Store: https://apps.bahrain.bh/CMSWebApplication/action/ShowAppDetailsAction?selectedAppID=321&appLanguage=en

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.