കോഴഞ്ചേരി: കളിപ്പിക്കുന്നതിനിടെ പിതാവിന്റെ കയ്യില്‍ നിന്ന് വീണ് ഒന്നര വയസ്സുകാരി മരിച്ചു. പത്തനംതിട്ട ജില്ലയിലാണ് സംഭവം. അതിഥി തൊഴിലാളിയായ ബിഹാര്‍ സോണാലി സ്വദേശി നാഗേന്ദര്‍ കുമാറിന്റെയും സവിതാ ദേവിയുടെയും മകള്‍ സൃഷ്ടികുമാരിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ആണ് സംഭവം. ജോലി കഴിഞ്ഞുമടങ്ങി എത്തിയ നാഗരാജകുമാര്‍ കുഞ്ഞിനെ എടുത്ത് കളിപ്പിക്കുന്നതിനിടെ താഴെവീഴുകയായിരുന്നു.
ഉടന്‍തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ആറന്മുള പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൂന്നു ദിവസം മുമ്പാണ് ഇവര്‍ ബിഹാറില്‍ നിന്നു വന്നത്. തെക്കേമലയിലാണ് താമസിക്കുന്നത്.
Comments are closed for this post.