2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഈ മാസം 30 ന് വിധി പ്രസ്താവിക്കും

എല്ലാ പ്രതികളും ഹാജരാകാന്‍ നിര്‍ദ്ദേശം

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്തംബര്‍ 30 ന് പ്രത്യേക കോടതി വിധി പറയും. മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ഉള്ളത്. തര്‍ത്ത കേസും പൊളിക്കാനായി ഗൂഢാലോചന നടത്തിയ കേസും. രണ്ടിലും ഒരുമിച്ചായിരിക്കും വിധി പറയുക.

കേസിലെ 32 പ്രതികളും അന്നേദിവസം കോടതിയില്‍ ഹാജരാകണമെന്ന് പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് നിര്‍ദേശിച്ചു.

പ്രതികളുടെ പട്ടികയില്‍ ബി.ജെ.പി മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും ഉള്‍പ്പെടുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഉമാ ഭാരതി, മുന്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് എന്നിവരും പട്ടികയിലുണ്ട്.

   

സെപ്റ്റംബര്‍ 30 നുള്ളില്‍ കേസില്‍ വാദം കേട്ട് വിധി പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപിക്കാനൊരുങ്ങുന്നത്. മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കാന്‍ പോകുന്നത്.

അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രത്യേക സിബിഐ കോടതിയില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. തങ്ങള്‍ക്കെതിരായ എല്ലാ ആരോപണങ്ങളും ഇരുവരും നിഷേധിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.