2020 November 26 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബാബരി കേസ്: ബി.ജെ.പി നേതാക്കള്‍ക്കെതിരേയുള്ള ഹരജിയില്‍ ഇന്നു വിധി പറഞ്ഞേക്കും

ന്യൂഡല്‍ഹി: ബാബരി ധ്വംസന കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കുമേലുള്ള ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഇന്ന് സുപ്രിംകോടതി വിധി പറഞ്ഞേക്കും. ജസ്റ്റിസുമാരായ പി.സി ഘോഷും ആര്‍.എഫ് നരിമാനും ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
1992 ഡിസംബര്‍ ആറിലെ ബാബരി ധ്വംസനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലനില്‍ക്കുന്നത്.
സംഭവത്തില്‍ പങ്കുള്ള പേരറിയാത്ത കര്‍സേവകര്‍ക്കെതിരേയുള്ള കേസില്‍ ലഖ്‌നൗ കോടതിയിലാണു വിചാരണ നടക്കുന്നത്. സംഭവത്തില്‍ പങ്കുള്ള വി.വി.ഐ.പികള്‍ക്കെതിരേയുള്ള കേസ് റായ്ബറേലി കോടതി പരിഗണിക്കുന്നു.
റായ്ബറേലി കോടതിയില്‍നിന്ന് ലഖ്‌നൗ കോടതിയിലേക്ക് കേസ് മാറ്റി സംയുക്ത വിചാരണക്ക് ഉത്തരവിടാമെന്ന് ഈമാസം ആറിന് സുപ്രിംകോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.