ദമാം: ബാബരി മസ്ജിദ് തകര്‍ത്തു രാജ്യത്തു വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയും ന്യൂനപക്ഷ മുസ്‌ലിം സമൂഹത്തിന്‍റെ ആരാധാനാ സ്വാതന്ത്ര്യത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയ സംഘ പരിവാര്‍ ഗൂഡാലോചന പരിഗണിക്കാതെ പ്രതികളെ വെറുതെ വിട്ട ലഖ്നോ പ്രത്യേക കോടതി വിധി നിരാശാജനകമാണെന് കിഴക്കന്‍ പ്രവിശ്യാ കെഎംസിസി. ഭരണ കൂട ഭീകരതയുടെ ഇടങ്ങളായി രാജ്യത്തെ ഭരണഘടനാ അനുസൃതമായ മൗലീക അവകാശങ്ങള്‍ സംരക്ഷിക്കാൻ ബാധ്യസ്ഥമായ നീതിന്യായ സംവിധനാങ്ങള്‍ മാറുന്നുവോ എന്ന ഭയാശങ്ക രാജ്യത്തെ ജനങ്ങളില്‍ ഉടലെടുക്കുന്നത് മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് മേല്‍ സംശയം ജനിപ്പിക്കുന്നതാണ്.
വിധിക്കെതിരെ യു പി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ലഖ്നോ വഖഫ് ബോര്‍ഡ് നിലപാടിന് രാജ്യത്തെ മതേതര കക്ഷികളുടെ പിന്തുണയുണ്ടാകണമെന്നും പ്രവിശ്യാ കെഎംസിസി ഭാരവാഹികളായ മുഹമ്മദ് കുട്ടി കോടൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ പറഞ്ഞു.
രാജ്യത്തെ നീതിന്യായ സംവിധാനങ്ങളില്‍ ജനങ്ങള്‍ അവിശ്വസിക്കുന്ന വിധിയാണ് ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ ലഖ്നോ പ്രത്യേക കോടതിയില്‍ നിന്നും പുറത്ത് വന്നതെന്നും രാജ്യത്ത് പ്രത്യക്ഷമായി കലാപ ആഹ്വാനം സൃഷ്ടിക്കുകയും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മസിജിദ് തച്ചുടച്ച വര്‍ഗീയ ശക്തികളുടെ ഗൂഢാലോചന കണ്ടെത്താതെ നീതി വൈകിപ്പിച്ചു കലാപകാരികളെ വെറുതെ വിട്ട നടപടി നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരെ നിരാശരാക്കുന്ന താണെന്നും അല്‍ ഖോബാര്‍ കെഎംസിസി ഭാരവാഹികളായ സിദ്ധീക്ക് പാണ്ടികശാല, സിറാജ് ആലുവ എന്നിവരും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി
Comments are closed for this post.