2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബി.ഫാം പ്രവേശനം; സ്‌പോട്ട് അഡ്മിഷന്‍

ബി.ഫാം പ്രവേശനം; സ്‌പോട്ട് അഡ്മിഷന്‍

2023-24 അധ്യയന വര്‍ഷത്തെ ഫാര്‍മസി (ബി.ഫാം) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി നടന്ന കേന്ദ്രകൃത ഓണ്‍ലൈന്‍ അലോട്ട്‌മെന്റുകള്‍ക്ക് ശേഷവും സര്‍ക്കാര്‍ ഫാര്‍മസി കോളജുകളിലും സ്വാശ്രയ കോളജുകളിലും സീറ്റുകള്‍ ഒഴിവുണ്ട്.

സര്‍ക്കാര്‍ ഫാര്‍മസി കോളജുകളിലെ ഒഴിവുള്ള സീറ്റുകള്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മുഖേനയും സ്വാശ്രയ ഫാര്‍മസി കോളജുകളിലെ ഒഴിവുകള്‍ അതത് കോളജുകള്‍ മുഖേനയും നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച ബി.ഫാം 2023 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെയും സ്വാശ്രയ ഫാര്‍മസി കോളജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത് കോളജുമായും ബന്ധപ്പെടണം. ഒഴിവുള്ള സീറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും മറ്റ് വിശദാംശങ്ങള്‍ക്കും www.cee.kerala.gov.in സന്ദര്‍ശിക്കുക


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.