2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിട്ടുമാറാത്ത കഫക്കെട്ടും ചുമയും മാറ്റാം; ഇവ ചെയ്തുനോക്കൂ

വിട്ടുമാറാത്ത കഫക്കെട്ടും ചുമയും മാറ്റാം; ഇവ ചെയ്തുനോക്കൂ

ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്‌നമാണ് ചുമയും വിട്ടുമാറാത്ത കഫക്കെട്ടും. എത്ര മരുന്നുകഴിച്ചിട്ടും മാറാതെനില്‍ക്കുന്ന കഫക്കെട്ട് മാറ്റാന്‍ വീട്ടിലുണ്ട് ചില നുറുങ്ങു വിദ്യകള്‍.

ജലദോഷം പോലുള്ള അവസ്ഥകള്‍ വരുമ്പോള്‍ കഫക്കെട്ട് വരുന്നത് സര്‍വ്വ സാധാരണയാണ്. ഇതിനായി പലപ്പോഴും പലരും ആശ്രയിക്കാറ് ആന്റിബയോട്ടിക് മരുന്നുകളാണ്. എന്നാല്‍ ഇവയുടെ സ്ഥിരം ഉപയോഗവും അടിക്കടിയുളള ഉപയോഗവുമെല്ലാം തന്നെ മറ്റു പ്രശ്‌നങ്ങള്‍ക്കു വഴി വയ്ക്കും കഫക്കെട്ടിന് പ്രയോഗിയ്ക്കാവുന്ന പ്രകൃതിദത്ത മരുന്നുകള്‍ ധാരാളമുണ്ട്.

ഇത്തരത്തില്‍ കഫക്കെട്ട് വരുന്ന പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇത് മാറ്റി എടുക്കാന്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ഇതിനായി നിങ്ങള്‍ക്ക് പ്രത്യേകം മരുന്നൊന്നും തയ്യാറാക്കി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല.

  • പനിക്കൂര്‍ക്കയുടെ ഇല രണ്ടു മൂന്നെണ്ണം എടുത്ത് നല്ലതുപോലെ കഴുകുക. ഇത് ഒന്നര ഗ്ലാസ് വെള്ളത്തില്‍ ഇടുക. ചെറിയ കഷ്ണങ്ങളാക്കി പിച്ചിയിടുക. ഇതിലെ ഗുണം പെട്ടെന്ന് വെള്ളത്തിലേയ്ക്കിറങ്ങാനാണിത്. ഇത് നല്ലതു പോലെ തിളപ്പിയ്ക്കുക. ഒരു ഗ്ലാസ് വെള്ളമായി ഇതു കുറയണം. രാത്രി ഇതു തിളപ്പിച്ച് ഇതില്‍ ഒരു ടീസ്പൂണ്‍ പനംകല്‍ക്കണ്ടം ഇട്ട് അടച്ചു വയ്ക്കുക. ഇതില്‍ പിറ്റേന്ന് രാവിലെയാകുമ്പോഴേയ്ക്കും പനംകല്‍ക്കണ്ടം മുഴുവന്‍ അലിഞ്ഞു ചേരും. ഇത് വെറും വയറ്റില്‍ കുടിച്ചാല്‍ ഏറെ നല്ലത്. ഈ പാനീയം കുടിയ്ക്കുന്നത് കഫക്കെട്ടിന് ഏറെ നല്ലൊരു മരുന്നാണ്.
  • ചായ തയ്യാറാക്കുമ്പോള്‍ അതില്‍ രണ്ട് ഇല തുളിസി ഇട്ട് തിളപ്പിച്ച് കുടിക്കാവുന്നതാണ്. തുളസി കഫക്കെട്ട് കുറയ്ക്കാന്‍ വളരെ നല്ലതാണ്.
  • കഫം വേഗത്തില്‍ തന്നെ നീക്കം ചെയ്യുന്നതിന് ഇഞ്ചി വളരെ നല്ലതാണ്. കഫക്കെട്ട് ഉള്ളപ്പോള്‍ ഇഞ്ചിനീരും തേനും ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ നമ്മള്‍ ചുക്ക് കാപ്പി കുടിക്കാറുണ്ട്. അതുപോലെ തന്നെ ചായയില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. ഇഞ്ചിയിലും ആന്റിഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ നല്ലപോലെ ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ നമ്മളുടെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കഫത്തെ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ, ഇഞ്ചി നല്ലതാണ് എന്ന് കരുതി അമിതമായി ചേര്‍ക്കരുത്. ഇത് വയറ്റില്‍ പുകച്ചില്‍, അസിഡിറ്റി എന്നീ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. അതിനാല്‍ ശ്രദ്ധിച്ച് മാത്രം ചെയ്യുക.
   

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.