അയോദ്ധ്യ: സനാതന ധര്‍മ്മ വിരുദ്ധ പരാമര്‍ശം നടത്തിയ ഉദയനിധി സ്റ്റാലിന്റെ തല പ്രതീകാത്മകമായി ഛേദിച്ചും തലക്ക് വിലയിട്ടും അയോദ്ധ്യയിലെ കുപ്രസിദ്ധ സന്ന്യാസി. ആചാര്യ സന്ത് പരംഹംസാണ് വാള്‍ ഉപയോഗിച്ച് ഉദയനിധി സ്റ്റാലിന്റെ തല പ്രതീകാത്മകമായി മുറിക്കുകയും തലക്ക് 10 കോടി വിലയിടുകയും ചെയ്തത്. കൂടാതെ ഉദയനിധിയുടെ തല ഛേദിക്കുന്നതില്‍ ആരെങ്കിലും പരാജയപ്പെട്ടാല്‍ താന്‍ സ്വയം അത് ചെയ്യുമെന്നും ഇയാള്‍ വെല്ലുവിളി മുഴക്കിയിട്ടുണ്ട്.
മുന്‍പും ഇത്തരത്തിലുളള വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തി കുപ്രസിദ്ധി ആര്‍ജ്ജിച്ചിട്ടുളളയാളാണ് ഇയാള്‍. രാമചരിത മാനസിനെതിരെ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബീഹാര്‍ മന്ത്രിയുടെ നാവ് മുറിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് വിവാദത്തിലായ ഇയാള്‍, ഷാറൂഖ് ഖാനെതിരെ പത്താന്‍ സിനിമ റിലീസായ സമയത്തും ഭീഷണി മുഴക്കിയിരുന്നു.അതേസമയം ശനിയാഴ്ച ‘സനാതന ധര്‍മ്മം കൊതുകുകളേയും, ഡെങ്കു, മലേറിയ മുതലായ അസുഖങ്ങളേയും പോലെ അപകടകരമാണെന്നും, അതിനെ ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി പറഞ്ഞതിനെതിരെ പല കോണുകളില്‍ നിന്നും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlights:ayodhya saint conducts symbolic beheading of udhayanidhi stalin over his remarks
Comments are closed for this post.