ഇനി പേയ്‌മെന്റ് കൂടുതല്‍ സുഗമമാകും.പിന്‍ ഓണ്‍ മൊബൈല്‍ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ആദ്യത്തെ പോക്കറ്റ് സൈസ് സ്വൈപ്പ് റീഡര്‍ അവതരിപ്പിച്ച് ആക്‌സിസ് ബാങ്ക്. റേസര്‍പേ, മൈപിന്‍പാഡ്, ഈസ്ടാപ് എന്നിവയുടെ സാങ്കേതിക പിന്തുണയോടെയാണ് പുതിയ സംവിധാനമായ മൈക്രേപേ ആക്‌സിസ് ബാങ്ക് അവതരിപ്പിച്ചത്.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കായി ‘ഇന്‍സേര്‍ട്ട്’, ‘ടാപ്പ്’ ഓപ്ഷനുകള്‍ അനുവദിക്കുന്ന പോക്കറ്റ് വലുപ്പമുള്ള ഗാഡ്‌ജെറ്റായി ചെറുതും വിലകുറഞ്ഞതുമായ കാര്‍ഡ് റീഡറാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.
ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ചിട്ടുള്ള ഈ സുരക്ഷിത കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വ്യാപാരിയുടെ സ്മാര്‍ട്ട്‌ഫോണില്‍ അവരുടെ പിന്‍ നല്‍കാം. സ്മാര്‍ട്ട്‌ഫോണുകളിലെ സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത പിന്‍ എന്‍ട്രിയ്ക്കായി പിസിഐ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലൂടെ പിന്‍ സുരക്ഷ ഉറപ്പാക്കുന്നു.
കുറഞ്ഞ മുതല്‍ മുടക്കില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കച്ചവടക്കാര്‍ക്ക് ഗുണകരമാവും ഈ സംവിധാനം. മികച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കികൊണ്ട് കാര്‍ഡുകള്‍, യുപിഐ, ക്യുആര്‍ കോഡുകള്‍ എന്നിവ വഴി പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ സംവിധാനമാണിത്.
Comments are closed for this post.