ന്യൂഡല്‍ഹി: ഭക്ഷണസാധനങ്ങള്‍ പേപ്പറുകളില്‍ പൊതിഞ്ഞു വില്‍ക്കുന്നതും വാങ്ങുന്നതും നമ്മുടെ നാട്ടില്‍ ഒരു ശീലമാണ്. പലപ്പോഴും പത്രങ്ങളിലാകും എണ്ണപ്പലഹാരങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും നമ്മള്‍ പാര്‍സലാക്കി വീട്ടിലെത്തിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഇതില്‍ ഒളഞ്ഞിരിക്കുന്ന ദുരന്തത്തെക്കുറിച്ച് നമ്മള്‍ ഒരിക്കലും ചിന്തിക്കാറില്ല.
ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ( എഫ്.എസ്.എസ്.ഐ) യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായ ജി കമല വര്‍ധന റാവു പങ്കുവെച്ച കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്.
ന്യൂസ്‌പേപ്പറുകളില്‍ ഉപയോഗിക്കുന്ന മഷിയില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ചില രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അതിനാല്‍ തന്നെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളോടും ഭക്ഷ്യ വില്‍പ്പനക്കാരോടും ഭക്ഷണ സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നതിനും വിളമ്പുന്നതിനും സൂക്ഷിക്കുന്നതിനും പത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുയര്‍ത്തിയിട്ടുണ്ട്.
പ്രിന്റ് മെഷീനുകളില്‍ ശരീരത്തിന് ഹാനീകരമായ വിവിധ ബയോ ആക്ടീവ് മെറ്റീരിയലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുളള പേപ്പറുകള്‍ പൊതിയുന്നതിലൂടെ ഭക്ഷണത്തില്‍ പടരുകയും അത് ശരീരത്തെ ഹാനീകരമായി ബാധിക്കുകയും ചെയ്യുന്നു. മഷികളില്‍ ലെഡും മറ്റ് രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സറിനും മറ്റ് മാരക രോഗങ്ങള്‍ക്കും കാരണമാകും.
കൂടാതെ ന്യൂസ്‌പേപ്പറുകള്‍ വില്‍പ്പനക്കാരുടെ കൈകളില്‍ എത്തുന്നത് തന്നെ ഒന്നു ആലോചിച്ചുനോക്കൂ.. വിവിധയിടങ്ങളില്‍ നിന്നും എത്തുന്ന ന്യൂസ് പേപ്പറുകളില്‍ കോടികണക്കിന് ബാക്ടീരിയയുടെയും വൈറസുകളുടെയും സാന്നിദ്ധ്യമുണ്ടാകും, ഇവ ഭക്ഷണത്തില്‍ വ്യാപിക്കുകയും നമ്മുടെ ശരീരത്തില്‍ എത്തുകയും ചെയ്യും. സുരക്ഷയെയും ആരോഗ്യത്തെയും മുന്‍നിര്‍ത്തി മാത്രം ഭക്ഷണം വാങ്ങാനും കഴിക്കാനും ശ്രമിക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ തടയാം.
Comments are closed for this post.