മഴക്കാലമാണ് ആരോഗ്യകാര്യത്തില്‍ നല്ല ശ്രദ്ധയില്ലെങ്കില്‍ പണി കിട്ടും. മഴക്കാലത്ത് പൊതുവേ നമ്മള്‍ എല്ലാ ഭക്ഷണവും കഴിച്ചാല്‍ അത് ദഹിക്കണമെന്നില്ല. ഇത്തരത്തില്‍ ദഹിക്കാതെ ഇരിക്കുന്നത്, വയര്‍ ചീര്‍ക്കുന്നത്, അതുപോലെ അസിഡിറ്റി എന്നിവയിലേയ്‌ക്കെല്ലാം നയിക്കാം. ചിലഭക്ഷണങ്ങള്‍ നിര്‍ബന്ധമായും മഴക്കാലത്ത് ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
മഴക്കാലത്ത് തൈര് കഴിക്കുന്നത് അത്രനല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ചുമ,കഫക്കെട്ട് എന്നിവയ്‌ക്കെല്ലാം തൈര് കാരണമായേക്കാം. മഴക്കാലത്ത് അണുബാധയുണ്ടാവാനുള്ള സാധ്യത കൂടുതലായതിനാല്‍ കൂണ്‍ പൂര്‍ണമായും ഒഴിവാക്കണം. മഴക്കാലത്ത് കൂണില്‍ ബാക്ടീരിയ ഉണ്ടാകാനിടയുണ്ട്. കടല്‍മത്സ്യങ്ങള്‍ കൂടുതലായി കഴിക്കരുത്. കാരണം മഴക്കാലം അവയുടെ പ്രജനന കാലമാണ്. ചിക്കന്‍,ബീഫ്,മട്ടന്‍ എന്നിവയും കഴിക്കുന്നത് കുറയ്ക്കണം കാരണം ഇവ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. കൂടാതെ പച്ചക്കറികള്‍ നന്നായി വേവിച്ച് കഴിക്കുക.
മഴക്കാലത്ത് പലര്‍ക്കും ദാഹം കുറവായിരിക്കും. ദാഹം തോന്നാത്തതുകൊണ്ടുതന്നെ വെള്ളം കുടിക്കാതെ ഇരിക്കുന്നവരും കുറവല്ല. ചിലര്‍, പുറത്ത് പോയാല്‍ സോഫ്റ്റ് ഡ്രിംഗ്‌സ് വാങ്ങി കുടിക്കും. എന്നാല്‍, മഴക്കാലത്ത് നിര്‍ജലീകരം സംഭവിക്കാം. ഇത്തരം പ്രശ്‌നം ഇല്ലാതിരിക്കുവാന്‍ നന്നായി വെള്ളം കുടിക്കുക എന്നതാണ് ഒരേഒരു പോംവഴി. ഇതിനായി സോഫ്റ്റ് ഡ്രിംഗ്‌സ് ഒഴിവാക്കി സാധാരണ തിളപ്പിച്ചാറിയവെള്ളം ഉപയോഗിക്കാവുന്നതാണ്.
മഴക്കാലത്ത് എല്ലാ ഭക്ഷ്യവസ്തുക്കളും ചെറുചൂടോടെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പച്ചയ്ക്ക് അതായത്, സാലഡ് പോലുള്ളവ കഴിക്കുമ്പോള്‍ അതിലൂടെ ശരീരത്തിലേയ്ക്ക് പാതോജന്‍ എത്തുകയും ഇത് പലതരത്തിലുള്ള വൈറല്‍ ആന്റ് ബാക്ടീരിയല്‍ ഇന്‍ഫക്ഷനിലേയ്ക്കും നയിച്ചെന്നും വരാം. അതുകൊണ്ടുതന്നെ പാചകം ചെയ്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
Comments are closed for this post.