2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊറോണയെ തുരത്താന്‍ സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് പാകിസ്താന്‍

 

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നേരിടാന്‍ സാര്‍ക്കാര്‍ രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി പാകിസ്താന്‍. ആഗോളതലത്തിലും മേഖലാതലത്തിലും ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് ഇതിന് മറുപടിയായി പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

കൊറോണയെ തുരത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നിര്‍ദേശിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യവിഭാഗം സ്‌പെഷ്യല്‍ അസിസ്റ്റന്റ് സംബന്ധിക്കുമെന്നും വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.

അയല്‍രാജ്യങ്ങള്‍ക്ക് സഹായം ചെയ്യാന്‍ പാകിസ്താന്‍ തയ്യാറാണെന്ന് അവര്‍ നേരത്തെ അറിയിച്ചിരുന്നു. കൊറോണയെ തടയുന്നതുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗവും ചേര്‍ന്നിരുന്നു.

1.3 ലക്ഷം പേര്‍ക്ക് ബാധിക്കുകയും 5000 ത്തിലേറെ പേര്‍ മരിക്കുകയും ചെയ്ത കൊറോണ വൈറസിനെതിരെ പോരാടാന്‍ അയല്‍രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം സാര്‍ക്ക് രാജ്യങ്ങളില്‍ 120 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 80 പേര്‍ ഇന്ത്യയിലാണ്. 20 കേസുകളാണ് പാകിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്തത്.

മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഭൂട്ടാനും ശ്രീലങ്കയും നേരത്തെ രംഗത്തെത്തിയിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.