2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൊന്നണിഞ്ഞ നീരജിന് മഹീന്ദ്ര വക എക്‌സ്.യു.വി 700

റിയോ ഒളിമ്പിക്‌സില്‍ വെള്ളിയണിഞ്ഞ സിന്ധുവിന് ആനന്ദ് മഹീന്ദ്ര വക ഒരു കിടിലന്‍ സമ്മാനം ലഭിച്ചിരുന്നു. മഹീന്ദ്രയുടെ ഓഫ് റോഡ് വാഹനമായ ഥാര്‍ ആയിരുന്നു അത്. ഈ ഒളിമ്പിക്‌സില്‍ സിന്ധു വെങ്കലമണിഞ്ഞപ്പോള്‍ സിന്ധുവിന്‍ ഥാര്‍ സമ്മാനിക്കണമെന്ന് മഹീന്ദ്രയോട് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് സിന്ധുവിന് നേരത്തെ സമ്മാനം നല്‍കിയ കാര്യം വ്യവസായി ആനന്ദ് മഹീന്ദ്ര അറിയിച്ചത്.

പിന്നാലെ സുവര്‍ണ താരത്തിന് എന്തു കൊടുക്കുമെന്നായി കായിക പ്രേമികള്‍. അതിനുള്ള മറുപടിയിതാ.. എക്‌സ്.യു.വി 700.
സുവര്‍ണ താരത്തിന് എക്‌സ്.യു.വി 700 സമ്മാനിക്കുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഇതിന് ആനന്ദ് മഹീന്ദ്ര നല്‍കിയ മറുപടി. നീരജ് ചോപ്രക്കായി ഒരെണ്ണം തയാറാക്കി വെക്കൂവെന്ന് മഹീന്ദ്രയിലെ ഉന്നത ജീവനക്കാര്‍ക്ക് നിര്‍ദേശവും നല്‍കി.

എക്‌സ്.യു.വി 700 നിരത്തിലിറക്കുമ്പോള്‍ ആദ്യ വാഹനം തന്നെ നീരജ് ചോപ്രക്ക് നല്‍കണമെന്നും അഭിപ്രായമുയര്‍ന്നു. ഇക്കാര്യവും പരിഗണിക്കാമെന്നാണ് ആനന്ദ് മഹീന്ദ്ര മറുപടി നല്‍കിയിരിക്കുന്നത്.


നേരത്തെ ഗുസ്തിയില്‍ മെഡല്‍ നേടിയ സാക്ഷി മാലികിനും മഹീന്ദ്രയുടെ സമ്മാനം ലഭിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.