
എതിരെ വരുന്ന യാത്രക്കാരുടെ കണ്ണടിച്ചു പോകാന്‍ മാത്രം ഹെഡ് ലാമ്പിന്റെ ഹൈ ബീം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. രാത്രി യാത്രയിലെ പതിവ് വില്ലനാണ് എതിരേ വരുന്ന വാഹനങ്ങളില്‍ നിന്നുള്ള കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റിന്റെ വെളിച്ചം. ലോ ബീമിലേക്ക് മാറ്റി എതിരേ വരുന്നവരെ സഹായിക്കാന്‍ പ്രത്യേകിച്ച് പ്രയാസമൊന്നുമില്ലെങ്കിലും നമ്മുടെ നിരത്തുകളില്‍ ഭൂരിഭാഗം ആളുകളും ഇതിന് മുതിരാറില്ല. ഈ പ്രവണതക്കെതിരെ ബോധവല്‍ക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
ഫേസ്ബുക്ക് വഴിയാണ് ബോധവല്‍ക്കരണം. ഒരു കാറിലെ ഹൈബീം ഡിം ചെയ്തു കൊടുക്കാത്തതുമൂലം എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട്, അതിന്റെ ഡ്രൈവറെ തന്നെ കാണിച്ചു മനസ്സിലാക്കിക്കാന്‍ ശ്രമിക്കുകയാണ് എം.വി.ഡിയിലെ ഉദ്യോഗസ്ഥര്‍. ഇതിന്റെ വീഡിയോ മോട്ടാര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
നിങ്ങളുടെ വാഹനത്തിന്റെ വെളിച്ചം മറ്റൊരു കുടുംബത്തിന്റെ വെളിച്ചം കെടുത്താന്‍ ഇട വരുത്താതിരിക്കട്ടെ….
കഴിവതും ഹെഡ് ലാമ്പിന്റെ ലോ ബീം ഉപയോഗിക്കൂ, കൂടാതെ വാഹനത്തിലെ ലോഡ് അനുസരിച്ചു ഹെഡ് ലാമ്പ് ലെവലര്‍ അഡ്ജസ്റ് ചെയ്യുക. Scattering ഒഴിവാക്കാന്‍ ഹെഡ് ലാമ്പിന്റെ ലെന്‍സ് വൃത്തിയായി സൂക്ഷിക്കുക.
ഇവിടെ, ഒരു കാറിലെ ഹൈബീം ഡിം ചെയ്തു കൊടുക്കാത്തതുമൂലം എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട്, അതിന്റെ ഡ്രൈവറെ തന്നെ കാണിച്ചു മനസ്സിലാക്കിക്കാന്‍ ശ്രമിക്കുകയാണ് എം.വി.ഡിയിലെ ഉദ്യോഗസ്ഥര്‍