2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അതിവേഗം ബഹുദൂരം ‘സ്വിഫ്റ്റ്’; 15 വര്‍ഷത്തിനിടെ ഇന്ത്യന്‍ നിരത്തിലിറങ്ങിയത് 23 ലക്ഷം, ചരിത്രനേട്ടം സ്വന്തമാക്കി യുവാക്കളുടെ പ്രിയതാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിരത്തുകളില്‍ എത്തി 15 വര്‍ഷം പിന്നിടുന്ന മാരുതി സ്വിഫ്റ്റ് ഇതിനകം വിറ്റഴിച്ചത് 23 ലക്ഷം യൂണിറ്റ്. ലോകത്തെ മുഴുവന്‍ കൊവിഡ് ഭീതിയിലാഴ്ത്തിയ 2020ല്‍ 1,60,700 യൂണിറ്റ് നിരത്തുകളില്‍ എത്തിച്ചത്. ഇതോടെ ഈ സെഗ്മെന്റിലെ തന്നെ ടോപ്പ് സെല്ലിങ്ങ് വാഹനം എന്ന ബഹുമതി സ്വിഫ്റ്റ് സ്വന്തമാക്കിയിരുന്നു.

2005ലാണ് മാരുതിയുടെ സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ 2010ലാണ് ഈ വാഹനം അഞ്ച് ലക്ഷം എന്ന നാഴികക്കല്ല് താണ്ടുന്നത്. പിന്നീടുള്ള വളര്‍ച്ച അതിവേഗത്തിലായിരുന്നു. ജനങ്ങള്‍ക്ക് ഏറെ പ്രയങ്കരനായി മാറി ഈ താരം.

2013ല്‍ വില്‍പ്പന പത്ത് ലക്ഷത്തിലെത്തി. 2016ല്‍ 15 ലക്ഷം കടക്കുകയായിരുന്നു. പിന്നീടുള്ള നാല് വര്‍ഷം കൊണ്ട് 23 ലക്ഷം എന്ന റെക്കോര്‍ഡിട്ടു യുവാക്കളുടെ ഈ പ്രിയതാരം.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് എന്ന ഖ്യാതി സ്വിഫ്റ്റിന് സ്വന്തമാണെന്നാണ് മാരുതി അവകാശപ്പെടുന്നത്. ഒരോ തലമുറ മാറ്റത്തിലും കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ച ഏക വാഹനമിതാണെന്നും അവര്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.