2021 December 08 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാറില്‍ ഇരട്ട എയര്‍ബാഗുകള്‍ ഘടിപ്പിക്കാനുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി: നിലവില്‍ വില്‍പനയിലുള്ള കാറുകളില്‍ മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍ ഘടിപ്പിക്കാനായി നിര്‍മാതാക്കള്‍ക്ക് നല്‍കിയ സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റേതാണ് തീരുമാനം. പുതുതായി നിരത്തിലിറങ്ങേണ്ട വാഹനങ്ങളിലാണ് മുന്‍നിര എയര്‍ബാഗ് നിര്‍ബന്ധം.

കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്താണ് കാറുകളില്‍ എയര്‍ബാഗ് ലഭ്യമാക്കാനുള്ള കാലാവധി നാലു മാസം കൂടി ദീര്‍ഘിപ്പിച്ചു നല്‍കിയത്.

യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളിലെല്ലാം മുന്നില്‍ ഇരട്ട എയര്‍ബാഗ് ഘടിപ്പിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. റോഡ് സുരക്ഷയ്ക്കായി സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് ഇന്ത്യന്‍ നിരത്തിലുള്ള വാഹനങ്ങളില്‍ മുന്‍സീറ്റ് യാത്രികര്‍ക്ക് ഇരട്ട എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ വന്ന നിര്‍ദേശം പുതിയ മോഡലുകളില്‍ ഏപ്രില്‍ ഒന്നിനു തന്നെ നടപ്പാക്കിയിരുന്നു. എന്നാല്‍ നിലവില്‍ വില്‍പനയിലുള്ള പല കാറുകളിലും മുന്നില്‍ ഡ്രൈവര്‍ക്കു മാത്രമാണ് എയര്‍ബാഗ് ലഭ്യമാവുന്നത്.

അതേസമയം, നിലവിലെ പ്രതികൂല സാഹചര്യം മുന്‍നിര്‍ത്തി കാറുകളില്‍ ഇരട്ട എയര്‍ബാഗ് ഘടിപ്പിക്കാന്‍ സാവകാശം അനുവദിക്കണമെന്നു വാഹന നിര്‍മാതാക്കളുടെ സൊസൈറ്റിയായ ‘സയാം’ ആവശ്യപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.