2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വീടിനുള്ളില്‍ തീപിടിച്ച് ഓട്ടിസം ബാധിച്ച മകന്‍ മരിച്ചു; മാതാവിന് ഗുരുതരമായി പൊള്ളലേറ്റു

വീടിനുള്ളില്‍ തീപിടിച്ച് ഓട്ടിസം ബാധിച്ച മകന്‍ മരിച്ചു; മാതാവിന് ഗുരുതരമായി പൊള്ളലേറ്റു

ആലപ്പുഴ: അമ്പലപ്പുഴയില്‍ വീടിന് തീപിടിച്ച്, ഓട്ടിസം ബാധിച്ച കുട്ടി മരിച്ചു. കുട്ടിയുടെ മാതാവിന് ഗുരുതരമായി പൊള്ളലേറ്റു. അമ്പലപ്പുഴ കിഴക്കേനടയില്‍ മകം വീട്ടില്‍ മഹേഷ് ആണ് മരിച്ചത്. അമ്മ ശോഭയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു.

അയല്‍ക്കാരാണ് മുറിക്കുളളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. മാതാവ് ശോഭയേയും മകന്‍ മഹേഷിനെയും ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മഹേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

സ്ഥലത്ത് പൊലിസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.