
തിരുവനന്തപുരം: 16 വയസുള്ള ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയായ അയല്‍വാസി പിടിയില്‍. കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതിയായ ഷാജഹാന് പീഡിപ്പിക്കുകയായിരുന്നു. അരിയോട്ടുകോണത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
അയല്‍വാസിയായ ഷാജഹാന് സ്ഥലത്തെ ബ്ലേഡ് മാഫിയ തലവനാണ്. സംഭവത്തില്‍ പോലിസ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.