റിയാദ്: ഒക്സ്ഫോഡ് സർവ്വകലാശാലയുടെ സഹായത്തോടെ ബ്രിട്ടൻ വികസിപ്പിച്ച ആസ്ത്രസെനിക കൊവിഡ് വാക്സിന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി. ഇതോടെ സഊദിയിൽ ആസ്ത്രസെനിക കൊവിഡ് വാക്സിന് എത്തിച്ച് വിതരണം നടത്തും. വാക്സിൻ ഉപയോഗിക്കുന്നതിനും ഇറക്കുമതി അനുവദിക്കുന്നതിനുമായി ലഭിച്ച ഡാറ്റയെ അടിസ്ഥാനമാക്കി നടത്തിയ അടിസ്ഥാനത്തിൽ കൃത്യമായ ശാസ്ത്രീയ രീതിശാസ്ത്രമനുസരിച്ച് അതിന്റെ എല്ലാ വിശദാംശങ്ങളും അവലോകനം ചെയ്താണ് അംഗീകാരം നൽകിയതെന്ന് അതോറിറ്റി വ്യക്തമാക്കി.
സഊദി ആരോഗ്യ മന്ത്രാലയം “അസ്ട്രാസെനെക” വാക്സിൻ അതിന്റെ മാനദണ്ഡങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും ഇറക്കുമതി ചെയ്യുന്ന ഓരോ സാമ്പിളുകളും പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം 26 ന് ഇന്ത്യയിൽ അസ്‌ത്രസെനിക കൊവിഡ് വാക്‌സിൻ നിർമ്മിച്ച് വിതരണം നടത്തുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അടാർ പൂനവല്ല റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ഒരാഴ്ച്ചക്കകം ഇന്ത്യയിൽ നിന്നും ആസ്‌ത്രസെനിക വൈറസ് വാക്‌സിന് സഊദിയിൽ എത്തിച്ചേരുമെന്നും 5.25 ഡോളർ വീതമുള്ള മുപ്പത് ലക്ഷം ഡോസുകളാണ് സഊദിയിൽ എത്തിക്കുകയെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് ഇത് സംബന്ധമായി യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല. ഇന്ത്യയിൽ നിന്നും വാക്‌സിൻ സഊദിയിൽ എത്തുന്നതോടെ നേരിട്ടുള്ള വിമാന സർവീസിനും സാധ്യതയുണ്ടെന്നുമുള്ളതടക്കമുള്ള വാർത്തകളും പുറത്ത് വന്നിരുന്നു.
എന്നാൽ, ഇപ്പോഴാണ് ഇതിന് സഊദി അംഗീകാരം നൽകുന്നത്. ആസ്‌ത്രസെനിക കൊവിഡ് വൈറസ് വാക്‌സിന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയിട്ടില്ലെന്നും അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതുവരെ ആസ്‌ത്രസെനിക വാക്സിനേഷനായി മുന്നോട്ട് പോകില്ലെന്നും സഊദി ആരോഗ്യ മന്ത്രാലയം രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.
Comments are closed for this post.