
മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപൺ ടെന്നിസിൽ മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ. സെമിയിൽ നീൽ സ്കൂപ്സ്കി-ക്രാവ്സ്കിച്ച് സഖ്യത്തെയാണ് സീഡില്ലാത്ത ഇന്ത്യന്‍ സഖ്യം വീഴ്ത്തിയത്. സ്കോര്‍: 7-6, 6-7, 10-6. മത്സരം ഒരു മണിക്കൂറും 52 മിനിറ്റും നീണ്ടു.
മൂന്നാം സീഡും രണ്ട് തവണ വിംബിൾഡൺ ജേതാക്കളുമായ നീൽ സ്കൂപ്സ്കി-ക്രാവ്സ്കിച്ച് സഖ്യത്തെയാണ് സാനിയ മിർസ-രോഹൻ ബൊപ്പണ്ണ തോൽപ്പിച്ച ഫൈനൽ പ്രവേശനം അവിസ്മരണീയമാക്കിയത്. ഏരിയൽ ബെഹാർ മകോറ്റോ നിനോമിയ സഖ്യത്തെ തോൽപിച്ച് ക്വാർട്ടറിൽ കടന്ന ഇന്ത്യൻ സഖ്യം വാക്കോവറുമായാണ് സെമിയിലെത്തിയത്.
അടുത്ത മാസം നടക്കുന്ന ദുബൈ ഓപണോടെ വിരമിക്കൽ പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാൻഡ്സ്ലാം ടൂർണമെന്റാണിത്. ഇതുവരെ ആകെ ആറ് ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് സാനിയയുടെ സമ്പാദ്യം. ഇതിൽ മൂന്നെണ്ണം മിക്സഡ് ഡബിൾസിലും മൂന്നെണ്ണം ഡബിൾസിലുമാണ്.
Comments are closed for this post.