2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹെഡിന്റെ ചുമലില്‍ ‘ആറാടി’ ഓസീസ്; ആറാം ലോകകിരീടം

   

ഒരു മത്സരം പോലും തോല്‍ക്കാതെ മുന്നേറിയ ടീം ഇന്ത്യക്ക് ഒടുവില്‍ ഫൈനലില്‍ കാലിടറി. ഹെഡിന്റെ സെഞ്ച്വറി (137) മികവില്‍ ഇന്ത്യ മുന്നില്‍വെച്ച 241 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ 43 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
അര്‍ദ്ധ സെഞ്ച്വറി നേടിയ കെ.എല്‍ രാഹുലിന്റെയും വിരാട് കോഹ്‌ലിയുടേയും മികവിലായിരുന്നു ഇന്ത്യ ഓസീസിന്റെ മികച്ച ബോളിങ്ങിനെ പ്രതിരോധിച്ച് 240 എന്ന സ്‌കോറിലേക്ക് എത്തിയത്.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ മൂന്ന് വിക്കറ്റുകള്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വീഴ്ത്തി ഇന്ത്യന്‍ ബോളര്‍മാര്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹെഡും ലബൂഷെയ്‌നും(58 നോട്ട്ഔട്ട്) ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Content Highlights:Aus beat india in worldcup final


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.