2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

യു.എ.ഇ: അറ്റസ്റ്റേഷന്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍

ദുബൈ: യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷന്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. എല്ലാ ഉപഭോക്താക്കള്‍ക്കും സേവനം ലഭിക്കുന്ന രീതിയിലാണ് പുതിയ പരിഷ്‌കരണം നടപ്പിലാക്കിയിട്ടുള്ളത്.എന്നാല്‍ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 80044444 എന്ന നമ്പറില്‍ വിളിച്ചാല്‍ അറ്റസ്റ്റേഷന്‍ ലഭ്യമാകും.മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ ‘സര്‍വിസസ് ഫോര്‍ ഇന്‍ഡിവിജ്വല്‍സ്’ എന്നും ‘സര്‍വിസസ് ഫോര്‍ ബിസിനസ്’ എന്നും രണ്ടു കാറ്റഗറികളുണ്ട്. ഇതില്‍ ആവശ്യമായത് സെലക്ട് ചെയ്താല്‍ സേവനങ്ങള്‍ ലഭിക്കും.
രാജ്യത്ത് നടക്കുന്ന വിദ്യാഭ്യാസ, വിവാഹ, ജനന സര്‍ട്ടിഫിക്കറ്റുകള്‍ ,ലൈസന്‍സുകള്‍ , ഇന്‍വോയ്സുകള്‍ പോലെയുള്ള ഉദ്യോഗിക രേഖകള്‍ , ജോലി, വിസ, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് അറ്റസ്റ്റേഷന്‍ ആവശ്യമായി വരുന്നത്. വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ആവശ്യമായ അറ്റസ്റ്റേഷന് മാര്‍ഗനിര്‍ദേശവും മന്ത്രാലയം നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.