2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കഴിഞ്ഞ പത്തു ദിവസത്തിനിടെ ചൈനയില്‍ ഒറ്റ കൊവിഡ് മരണവുമില്ല

 

ബീജിങ്: കൊറോണയുടെ ഉറവിടമായ ചൈനയില്‍ കഴിഞ്ഞ പത്തു ദിവസത്തിനിടെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ചൈനക്കാര്‍ തിരിച്ചുവരുന്നതോടെ കൊവിഡ് ബാധ വീണ്ടും ഉണ്ടാവാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ പ്രവിശ്യയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് ചൈന. ഹൈലോങ്ജിയാങ് പ്രവിശ്യയിലൂടെയാണ് റഷ്യയില്‍ നിന്നുള്ളവര്‍ ചൈനയിലേക്ക് കടന്നുവരിക.

ശനിയാഴ്ച 12 പേര്‍ക്കാണ് ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും അതിര്‍ത്തി കടന്നെത്തിയവരാണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.