ജിദ്ദ: മക്കയിലേക്ക് അനുമതി പത്രമില്ലാതെ
കടക്കാൻ ശ്രമിച്ച മലയാളിക്ക് പിഴ ചുമത്തി. മലപ്പുറം വാഴക്കാട് സ്വദേശി നൗഷാദിനാണ് മക്കയിലേക്കുള്ള ചെക്ക് പോയന്റിൽ വെച്ച് പിഴ ചുമത്തിയത്. സഊദിയിൽ സന്ദർശന വിസയിലുള്ള ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ അടക്കമുള്ള കുടുംബത്തെ ജിദ്ദയിൽ നിന്നും മക്കയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് പരിശോധനയിൽ കുടുങ്ങിയത്. ഹജ്ജ് സീസൺ പ്രമാണിച്ച് കഴിഞ്ഞ ദിവസം വന്ന പ്രവേശന നിബന്ധന ശ്രദ്ധിക്കാതെ എത്തിയതാണ് വിനയായത്.
ഹജ്ജ് തുടങ്ങുന്നതിന്റെ മുന്നോടിയായി മക്കയിലേക്ക് നിലവിൽ പ്രവേശനത്തിന് കടുത്ത നിയന്ത്രണമാണുള്ളത്. അനുമതി പത്രമുള്ളവർക്ക് മാത്രമാണ് മക്കയിലേക്ക് പോകുന്നതിന് നിലവിൽ അനുമതിയുള്ളത്. ഇത് ശ്രദ്ദിക്കാതെയാണ് ഇദ്ദേഹം കുടുംബത്തോടൊപ്പം മക്കയിലേക്ക് പോയത്. അതേസമയം, ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഉംറ അനുമതി പത്രം ഉണ്ടായിരുന്നതിനാൽ മക്കയിലേക്ക് പ്രവേശനം നൽകി. മക്ക ചെക്ക് പോസ്റ്റിൽ രേഖകൾ പരിശോധിച്ച ശേഷം നൗഷാദിന് 500 റിയാൽ (11,000 രൂപ) പിഴ ചുമത്തി ജിദ്ദയിലേക്ക് തിരിച്ചയക്കുകയായിരുന്നു.
Comments are closed for this post.