കൊച്ചി: പള്‍സര്‍ സുനിയെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് മാതാവ് ശോഭന. നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയാക്കിയ സുനിയെ മനഃപ്പൂര്‍വ്വം ചിലര്‍ മാനസിക രോഗിയാക്കുകയാണെന്നാണ് അവരുടെ ആരോപണം. മകനെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. ഒന്നാം പ്രതി എന്റെ മകന്‍ അല്ലല്ലോ ആവേണ്ടത്. കാശുള്ളവന്മാര്‍ അല്ലേ ആവേണ്ടതെന്നു ചോദിച്ച അവര്‍ മകനെ ചിലര്‍ ഒന്നാം പ്രതിയാക്കിയാണെന്നും പറഞ്ഞു.
ഞങ്ങള്‍ക്ക് ആരുമില്ല, അന്വേഷിക്കാനും എടുക്കാനും ആരുമില്ല. മാനസിക രോഗിയാക്കി ആശുപത്രിയില്‍ കിടക്കുന്നു എന്ന് വന്നു, ഒരാളും തിരിഞ്ഞു നോക്കാന്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
Comments are closed for this post.