തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കെ.പി സതീശനെ നിയമനത്തിനെതിരെ കുടുംബം. കുടുംബമോ, സമരസമിതിയോ അറിയാതെ ഉള്ള നിയമനം തടയണമെന്നാവശ്യപ്പെട്ട് നാളെ ഹൈക്കോടതി ചീഫ് ജസ്റ്റസിന് സങ്കട ഹരജി നല്‍കും. അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം മേനോന്‍, അഡ്വ സി കെ രാധാകൃഷ്ണന്‍ എന്നിവരെ ഹൈക്കോടതിയിലെ സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍മാരായി നിയമിക്കണമെന്നാണ് കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് അമ്മ നല്‍കിയ റിട്ട് ഹരജി ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി ഡോ കെ പി സതീശനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയമിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയത് എന്നും അമ്മ ആരോപിക്കുന്നു.
ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെയാണ് പ്രോസിക്യൂട്ടറെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം.
Comments are closed for this post.