കോഴിക്കോട്: ടി.ടി.ഇ.യ്ക്ക് നേരെ വീണ്ടും ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളുടെ ആക്രമണം. മംഗളൂരുചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരന്‍ ടി.ടി.ഇ.യെ ആക്രമിച്ചത്. സംഭവത്തില്‍ പ്രതിയായ ബിജുകുമാര്‍ എന്നയാളെ കോഴിക്കോട് റെയില്‍വേ പൊലിസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ മൂന്നുമണിയോടെ ട്രെയിന്‍ വടകരയിലെത്തിയപ്പോഴാണ് സംഭവം.
കഴിഞ്ഞദിവസം വനിതാ ടി.ടി.ഇ.യും ട്രെയിനില്‍വെച്ച് യാത്രക്കാരന്റെ ആക്രമണത്തിനിരയായിരുന്നു.
16160 നമ്പര്‍ മംഗളൂരു-ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസില്‍ വടകര-കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് പാലക്കാട് സ്വദേശിനിയായ ഡപ്യൂട്ടി ടിടിഐ ആര്‍.രജിതയ്ക്ക്(35) ആണ് മര്‍ദനമേറ്റത്. ഇവരെ മര്‍ദിച്ച വടകര നട്ട് സ്ട്രീറ്റ് നിട്ടറോത്ത് താഴെ ഹൗസില്‍ കെ.രൈരുവിനെ(74) കോഴിക്കോട്ട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
Comments are closed for this post.