തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് വീണ്ടും യുവതിയ്ക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയേയാണ് ബൈക്കിലെത്തിയവര്‍ ആക്രമിച്ചത്. കനകക്കുന്നില്‍ നടക്കുന്ന സാഹിത്യ ഫെസ്റ്റിനു ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം.
മാല മോഷ്ടിക്കാനുള്ള ശ്രമമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Comments are closed for this post.