റാന്നി: പത്തനംതിട്ടയില്‍ എ.ടി.എം കാര്‍ഡ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മെഷീന്‍ തകര്‍ന്നു. പത്തനംതിട്ട റാന്നി ഉദിമൂട്ടിലെ എ.ടി.എം. ആണ് തകര്‍ന്നത്. ഫെഡറല്‍ ബാങ്ക് ഉദിമൂട് ശാഖയുടെ ഉടമസ്ഥതയിലുള്ള എ.ടി.എം. ആണിത്.
റാന്നി ഉതിമൂട് സ്വദേശിയായ ചാര്‍ലി രാവിലെ 7 മണിയോടെ പണം പിന്‍വലിക്കാന്‍ ശ്രമിക്കവെയായിരുന്നു സംഭവം. മെഷീനില്‍ കാര്‍ഡ് കുടുങ്ങിയതിനെത്തുടര്‍ന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ എ.ടി.എമ്മിന്റെ മുന്‍വശം കൂടെ പുറത്തേക്ക് പൊട്ടിവരികയായിരുന്നു.
സംഭവം കുരുക്കാവുമെന്ന് തോന്നിയതോടെ ബാങ്ക് അധികൃതരേയും പൊലിസിനേയും വിവരം അറിയിച്ചു. മോഷണ ശ്രമമല്ലെന്ന് പൊലിസ് എത്തി ഉറപ്പിക്കുകയും ചെയ്തു.
Comments are closed for this post.