2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എം.ടി.എം കാര്‍ഡ് നഷ്ടപ്പെട്ടോ.. മിനിറ്റുകള്‍ക്കകം കാര്‍ഡ് ബ്ലോക്ക് ചെയ്യാം,പുതിയ സംവിധാനവുമായി എസ്.ബി.ഐ

എ.ടി.എം കാര്‍ഡ് എവിടെയെങ്കിലും നഷ്ടപ്പെട്ടെങ്കില്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ എന്ത് ചെയ്യണമെന്നായിരിക്കും എല്ലാവരും ആദ്യം ചിന്തിക്കുക. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ ഉടനടി കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ പുതിയ രീതി അവതരിപ്പിച്ചിരിക്കുകയാണ് എസ്.ബി.ഐ.

രണ്ട് രീതിയില്‍ എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്. എസ്.എം.എസ് അയച്ചോ നേരിട്ട് വിളിച്ചോ കാര്‍ഡ് ബ്ലോക്ക് ചെയ്യാം.

രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്ന് 567676 എന്ന നമ്പറിലേക്ക് ‘BLOCKlast four digits of the card’ എന്ന മാതൃകയില്‍ എസ്എംഎസ് അയച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യുന്ന രീതിയാണ് ഒന്ന്. ഇതിന് പുറമേ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമാണ് എസ്ബിഐ പുതുതായി അവതരിപ്പിച്ചത്. 1800 1234 അല്ലെങ്കില്‍ 1800 2100 എന്നി നമ്പറുകളില്‍ ഒന്നിലേക്ക് വിളിച്ച് കാര്‍ഡ് എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാം.

   

ഇതിനെല്ലാം പുറമേ എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഔദ്യോഗിക മൊബൈല്‍ ആപ്പ് വഴിയോ കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. എസ്ബി കാര്‍ഡ്.കോമ്മില്‍ ലോഗിന്‍ ചെയ്താണ് കാര്‍ഡ് ബ്ലോക്ക് ചെയ്യേണ്ടത്. പുതിയ കാര്‍ഡ് അനുവദിക്കുന്നതിന് നൂറ് രൂപയും നികുതിയുമാണ് ഫീസായി ഇടാക്കുക. ഏഴ് ദിവസത്തിനകം പുതിയ കാര്‍ഡ് ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.