അതിരപ്പള്ളി: അതിരാവിലെ ശബ്ദം കേട്ടാണ് സാബു തച്ചേത്തിന്റെ ഭാര്യ വാതില്‍ തുറന്നുനോക്കിയത്. വീട്ടുവാതില്‍ തുറന്ന ഇവര്‍ വരാന്തയില്‍ കിടക്കുന്ന അതിഥിയെ കണ്ടു ഞെട്ടി. ഒരു ഭീമന്‍ ചീങ്കണ്ണി. പേടിച്ചരണ്ട ഗൃഹനാഥ ഉടന്‍തന്നെ വാതില്‍ അടച്ചു അകത്തുകയറി ഭര്‍ത്താവിനേയും വീട്ടുകാരെയും വിവരമറിയിച്ചു.
അതിനെ ഓടിച്ചുവിടാന്‍ കഴിവതും ശ്രമിച്ചെങ്കിലും ചീങ്കണ്ണി ഒരടി അനങ്ങിയില്ല. ശേഷം സാബു വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. എന്നിട്ടും രക്ഷയില്ല. ചീങ്കണ്ണി സോഫയുടെ അടിയില്‍ കയറി ഒളിച്ചു. തീപന്തമുണ്ടാക്കി ഇതിനെ പേടിപ്പിച്ച് പുറത്തെത്തിച്ചെങ്കിലം കുറച്ചു ദൂരം ഓടി തളര്‍ന്നു കിടന്ന ഇതിനെ നാട്ടുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ കയറുപയോഗിച്ച് കെട്ടിയശേഷം എടുത്ത് അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു താഴെ തുറന്നു വിട്ടു.
രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇതിനെ വെള്ളത്തിലെത്തിക്കാനായത്.
Comments are closed for this post.