2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഫാമിലി ഫ്രണ്ട്‌ലി’ ഇ.വിയുമായി ഏഥര്‍; ഉടന്‍ വിപണിയിലേക്ക്

ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് നിരവധി ഇ.വികളാണ് അടിക്കടി റിലീസായിക്കൊണ്ടിരിക്കുന്നത്. വിദേശികളും സ്വദേശികളും വാഹനഭീമന്‍മാരും സ്റ്റാര്‍ട്ടപ്പ് കമ്പനികളുമൊക്കെ അരങ്ങുവാഴുന്ന ഇന്ത്യന്‍ ഇരുചക്ര മാര്‍ക്കറ്റിലേക്ക് ഏഥര്‍ ഒരു ‘ഫാമിലി ഫ്രണ്ട്‌ലി’ സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.
നിലവില്‍ ഏഥര്‍ 450S, ഏഥര്‍ 450X എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഏഥറിന്റേതായി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നത്. വലിപ്പം കുറവാണെന്നതാണ് ഏഥറിന്റേതായി ഇറങ്ങുന്ന ഇ.വികളുടെ പ്രധാന പോരായ്മകളായി ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നത്.

ഈ പോരായ്മയെ മറികടക്കുന്നതിനായിട്ടാണ് വലിപ്പം കൂടിയ ഫാമിലി സ്‌കൂട്ടറിനെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തിക്കാന്‍ ഏഥര്‍ തീരുമാനിച്ചിരിക്കുന്നത്. ലഗേജുകള്‍ കൊണ്ട് പോകാനും കൂടെ രണ്ട് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനും പറ്റുന്ന തരത്തിലാണ് ഏഥര്‍ തങ്ങളുടെ പുത്തന്‍ സ്‌കൂട്ടറിനെ ഒരുക്കിയിരിക്കുന്നത്. ഇത് ഏഥര്‍ കുടുംബത്തിലെ ഏറ്റവും വിലകുറഞ്ഞ സ്‌കൂട്ടറായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

ഇതിന് പുറമെ കമ്പനി നിലവില്‍ വിപണിയിലുള്ള തങ്ങളുടെ സ്‌കൂട്ടറുകളെ അപ്‌ഡേറ്റ് ചെയ്യാനും പദ്ധതി തയ്യാറാക്കുന്നുണ്ട്.വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ഫാമിലി സ്‌കൂട്ടര്‍ വിപണിയിലേക്ക് എത്തുമെന്നാണ് ഏഥര്‍ അവകാശപ്പെടുന്നത്. ഇ.വിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ കമ്പനി പുറത്ത് വിടുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

   

Content Highlights:Ather Energy to launch new family scooter soon


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.