രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില വര്‍ധനക്ക് പിന്നാലെ വിപണിയില്‍ ഏര്‍പ്പെട്ട തിരിച്ചടികള്‍ മറി കടക്കാന്‍ പുതിയ തന്ത്രങ്ങളുമായി ഏഥര്‍ എനര്‍ജി. കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ 450 s ലൂടെ പഴയ പ്രതാപം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഏഥര്‍ കണക്ക് കൂട്ടുന്നത്. ബ്രാന്‍ഡിന്റെ ഏറ്റവും ജനപ്രിയ മോഡലായ 450x ല്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ മോഡല്‍ രംഗത്തിറക്കുന്നത്. വിപണി പിടിച്ചെടുക്കാനുള്ള പല പുതിയ തന്ത്രങ്ങളും 450 X നേക്കാള്‍ വില കുറവുള്ള എന്‍ട്രി ലെവല്‍ വേരിയന്റില്‍ ഏഥര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.
മുന്‍ കാല മോഡലുകളില്‍ ഉണ്ടായിരുന്ന ടച്ച് സ്‌ക്രീന്‍ യൂണിറ്റിന് പകരം എല്‍.സി.ഡി ടച്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോളിലേക്കുള്ള മാറ്റമാണ് 450s ലെ പ്രധാന സവിശേഷതയായി കണക്കാക്കുന്നത്. 2018 ല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ടച്ച് സ്‌ക്രീന്‍ അവതരിപ്പിച്ച ഏഥര്‍ തന്നെയാണ് പുതിയ എല്‍.സി.ഡി ഡിസ്‌പ്ലേകള്‍ക്കും തുടക്കം കുറിക്കുന്നത്.
മുന്‍ കാല മോഡലുകളില്‍ ഉണ്ടായിരുന്ന ടച്ച് സ്‌ക്രീന്‍ യൂണിറ്റിന് പകരം എല്‍.സി.ഡി ടച്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോളിലേക്കുള്ള മാറ്റമാണ് 450s ലെ പ്രധാന സവിശേഷതയായി കണക്കാക്കുന്നത്. 2018 ല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ടച്ച് സ്‌ക്രീന്‍ അവതരിപ്പിച്ച ഏഥര്‍ തന്നെയാണ് പുതിയ എല്‍.സി.ഡി ഡിസ്‌പ്ലേകള്‍ക്കും തുടക്കം കുറിക്കുന്നത്.
കൂടാതെ മുമ്പുണ്ടായിരുന്ന ഇന്‍-ബില്‍റ്റ് നാവിഗേഷന്‍, ഡോക്യുമെന്റ് സ്‌റ്റോറേജ്, കണക്ടിവിറ്റി ഓപ്ഷന്‍ എന്നീ ഫീച്ചറുകള്‍ പുതിയ മോഡലിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം കോള്‍, എസ്.എം.എസ് എന്നിവക്കുള്ള ബ്ലൂ ടൂത്ത് കണക്ടിവിടി 450s ല്‍ ഉണ്ടോ എന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ഏഥര്‍ സ്‌കൂട്ടറിന്റെ ലോഞ്ചിങ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ മോഡലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ആഗസ്ത് മൂന്ന് വരെ വാഹന പ്രേമികള്‍ കാത്തിരിക്കേണ്ടി വരും.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.30 ലക്ഷം രൂപയാണ് 450s ന്റെ എക്‌സ് ഷോറൂം വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഫെയിം സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് പിന്നാലെ വിപണിയിലുണ്ടായ വിലക്കയറ്റം കണക്കിലെടുത്താല്‍ കസ്റ്റമര്‍ക്ക് താങ്ങാവുന്ന വിലയാണ് പുതിയ മോഡലിന് നല്‍കിയതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എങ്കിലും ഏഥറിന്റെ തന്നെ മുന്‍ കാല സ്‌കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 450sല്‍ ചില വെട്ടി കുറക്കലുകളും കമ്പനി നടത്തിയിട്ടുണ്ട്. 450x ന് നല്‍കിയിരുന്ന 3.7kwh ബാറ്ററിക്ക് പകരം 3kwh ബാറ്ററി ബാക്കപ്പാണ് പുതിയ മോഡലിലുള്ളത്. കൂടാതെ 6.4kw മോട്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറിന് ഒറ്റ ചാര്‍ജില്‍ പരമാവാധി 115 കിലോമീറ്റര്‍ റേഞ്ച് മാത്രമാണ് ഏഥര്‍ നല്‍കിയിരിക്കുന്നത്. 450x ല്‍ ഇത് 146 കിലോമീറ്ററായിരുന്നു. അതേസമയം സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗ പരിധി 90 കിലോമീറ്ററായി തന്നെ നിലനിര്‍ത്തിയിട്ടിമുണ്ട്.
ഓഗസ്റ്റില്‍ വില്‍പ്പനക്കെത്തുമ്പോള്‍ ചിര വൈരികളായ ഓലയുടെ എസ്1, ടി.വി.എസ് ഐ ക്യൂബ്, ആംപയര്‍ പ്രൈമസ് എന്നിവരോടാണ് ഏഥര്‍ 450s മത്സരിക്കേണ്ടത്. ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി 450x നോടൊപ്പം ഏഥര്‍ അവതരിപ്പിച്ച 60 മാസത്തെ വാഹന വായ്പ പുതിയ വേരിയന്റിലും ഉണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.
Comments are closed for this post.