ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ നല്ല കാലമാണിപ്പോള്‍. ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാരേറിയപ്പോള്‍, നിരവധി ഇരുചക്ര വാഹന നിര്‍മാതാക്കളും ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ രംഗത്തേക്ക് കടന്നിട്ടുണ്ട്.
ഇപ്പോള്‍ കുതിച്ചുയരുന്ന ഇന്ത്യന്‍ ഇ.വി വാഹന രംഗത്തേക്ക് മത്സരിക്കാനെത്തുകയാണ് ഏഥര്‍. ഏഥര്‍ 450S എന്ന പേരില്‍ ഒരു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യന്‍ വിപണിയിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത പെട്രോള്‍ സ്‌കൂട്ടറുകളുടെ ശൈലിയില്‍ പുറത്തിറക്കപ്പെടുന്ന ഈ ഇ.വിക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 115 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം. മൂന്ന് kwh ബാറ്ററി പായ്ക്കുകളാണ് വാഹനത്തിന് ഊര്‍ജം പകരുന്നത്.
90 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന പ്രസ്തുത സ്‌കൂട്ടറിന് 111.6 കിലോഗ്രാമാണ് ഭാരം ഉണ്ടാവുക.15 കിലോമീറ്ററാണ് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിനായി കമ്പനി പറയുന്ന സമയം. എന്നാല്‍ ഫാസ്റ്റ് ചാര്‍ജ് ഉപയോഗിച്ചാല്‍ വാഹനം അഞ്ച് മണിക്കൂറുകള്‍ കൊണ്ട് തന്നെ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.പ്രസ്തുത സ്‌കൂട്ടറിന്റെ ഒരു ടീസര്‍ കമ്പനി ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്‌കൂട്ടറിന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ അടക്കമുളള ഫീച്ചറുകള്‍ നല്‍കിയിട്ടുളളതായി ടീസറില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും.
വാഹനം എന്നാണ് വിപണിയിലേക്കെത്തിക്കുക എന്നതിനെക്കുറിച്ചുളള ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ജൂലൈ മുതല്‍ വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കിമെന്ന തരത്തില്‍ പല കോണുകളില്‍ നിന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
Comments are closed for this post.