2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അത്താണി നരിക്കുനി സഊദി ചാപ്റ്റർ നിലവിൽ വന്നു

റിയാദ്: നരിക്കുനി അത്താണിയുടെ സഊദി ചാപ്റ്റർ നിലവിൽ വന്നു. റിയാദിൽ സുലൈമാനിയ മാലാസ് ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ യോഗത്തിൽ അസ്‌ലം പാലത്തു അധ്യക്ഷനായി. മുഹമ്മദ്‌ ഷമീം കരുകുളങ്ങര മോഡറേറ്റർ ആയിരുന്നു. ആദ്യയോഗത്തിൽ നിരവധി പേർ പങ്കെടുത്തു.

കഴിഞ്ഞ 18 വർഷമായി കോഴിക്കോട് നരിക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന നിരാലംബരായ ഒരുപാടാളുകളുടെ ആശ്വാസ കേന്ദ്രമാണ് അത്താണി. കൂടപ്പിറപ്പായി ആരോരുമില്ലാത്ത 40 ഓളം ആളുകൾ യാതൊരു പ്രയാസവും അറിയാതെ അത്താണിയിൽ സുഖമായി കഴിയുന്നു. ഇതിന് പുറമെ അത്താണിയുടെ വലിയൊരു കാരുണ്യ കേന്ദ്രമായി ഡയാലിസിസ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. 3 ഷിഫ്റ്റുകളിലായി 78 രോഗികൾക്ക് ഡയാലിസിസ് ഇവിടെ ചെയ്തു വരുന്നുണ്ട്.

കൂടാതെ, ഫിസിയോതെറാപ്പി സെന്റർ, ഹാർമണി വില്ലജ്, 600 ഇൽ അധികം പേർക്ക് പെയിൻ & പാലിയേറ്റീവ് സേവനം, നൂറിൽ അധികം പേർക്ക് മാനസികാരോഗ്യ പരിചരണം, ഡേ കെയർ ഓ. പി, റീഹാബിലിറ്റേഷൻ, കൗൺസിലിംഗ്, മറ്റു ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നി സേവനങ്ങളും അത്താണിയുടെ കീഴിൽ നടത്തുന്നുണ്ട്.

   

നരിക്കുനി, മടവൂർ, കുരുവട്ടൂർ, ചേളന്നൂർ, കാക്കൂർ, നന്മണ്ട, ഉണ്ണികുളം, കിഴക്കോത്ത് എന്നി പഞ്ചായത്തുകളിലെ സഊദിയിൽ ഉള്ള പ്രവാസികളെ അംഗങ്ങളാക്കാൻ ആണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതുമായി സഹകരിക്കാൻ താല്പര്യം ഉള്ളവർക്ക് ഷമീം (0558644302), അസ്‌ലം പാലത്ത് (0502241094), സുരക്കത് (0535920931) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ഭാരവാഹികൾ: അസ്‌ലം പാലത്ത് (ചെയർമാൻ), നിസാർ കാരുകുളങ്ങര, ശാന്തകുമാർ (വൈസ് ചെയർമാൻ), ബഷീർ കുട്ടമ്പൂർ (പ്രസിഡന്റ്‌), ഹംസ കുട്ടമ്പൂർ, ബഷീർ കാരകുന്ന്‌ (വൈസ് പ്രസിഡന്റ്‌), സുറാക്കത്ത് നരിക്കുനി (ജനറൽ സെക്രട്ടറി), അർഷാദ് പറമ്പിൽ, റിയാസ് പാലത്ത് (ജോയിന്റ് സെക്രട്ടറി), മുഹമ്മദ്‌ ഷമീം കാരുകുളങ്ങര (ട്രഷറർ). ദൈനദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 25 എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും ഉടൻ തിരഞ്ഞെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.