2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹെല്‍ത്ത് ചെക്കപ്പ് എത്ര വയസു മുതല്‍ ചെയ്ത് തുടങ്ങണം? എപ്പോഴൊക്കെ ചെയ്യണം; അറിയാം

നമ്മുടെ ശരീരത്തിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കേണ്ടതും, എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹരിക്കേണ്ടതും ആരോഗ്യകരമായി ദീര്‍ഘ നാള്‍ ജീവിക്കേണ്ടതിന് അടിയന്തരമായി ചെയ്യേണ്ടുന്ന കാര്യമാണ്. അതിനാല്‍ തന്നെയാണ് ഹെല്‍ത്ത് ചെക്കപ്പുകള്‍ സമയ ബന്ധിതമായി ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാകുന്നതും.എന്നാല്‍ ഹെല്‍ത്ത് ചെക്കപ്പുകള്‍ എപ്പോള്‍ മുതല്‍ ചെയ്ത് തുടങ്ങണമെന്നും, ചെക്കപ്പുകള്‍ക്കിടയില്‍ എത്രത്തോളം ഇടവേളയെടുക്കണമെന്നും സംബന്ധിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ലാത്ത അവസ്ഥയുണ്ട്.

മുന്‍പൊക്കെ 40 വയസു കഴിയുമ്പോഴാണ് ഹെല്‍ത്ത് ചെക്കപ്പ് സ്റ്റാര്‍ട്ട് ചെയ്യേണ്ടതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെങ്കില്‍, ഇന്ന് 25 വയസ് കഴിഞ്ഞാല്‍ ഹെല്‍ത്ത് ചെക്കപ്പ് ചെയ്ത് തുടങ്ങാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
25 വയസിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ രണ്ടുമുതല്‍ മൂന്നു വര്‍ഷം കൂടുമ്പോഴും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ എല്ലാ വര്‍ഷവും ഹെല്‍ത്ത് ചെക്കപ്പ് ചെയ്യണം.

ഹെല്‍ത്ത് ചെക്കപ്പ് നടത്തുമ്പോള്‍ പ്രധാനമായുള്ളത് രക്ത പരിശോധനയാണ്, ഹീമോഗ്ലോബിന്‍, രക്താണുക്കളുടെ കൗണ്ട്, ആഹാരത്തിന് മുമ്പും ശേഷവുമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ്. മൂന്നുമാസത്തെ ശരാശരി ബ്ലഡ് ഷുഗര്‍ എന്നിവയും ടെസ്റ്റ് ചെയ്യണം. കൂടാതെ കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റ്, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, ചീത്ത കൊളസ്‌ട്രോളിന്റെയും നല്ല കൊളസ്‌ട്രോളിന്റെയും അളവ് ഉള്‍പ്പെടുന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നിവ പരിശോധിക്കേണ്ടതുണ്ട്. സോഡിയം, പൊട്ടാസ്യം, കാത്സ്യം, തൈറോയിഡ് ഫങ്ഷന്‍ ടെസ്റ്റ്, വൈറ്റമിന്‍ ഡി എന്നിവയും ഹെല്‍ത്ത് ചെക്കപ്പില്‍ ഉള്‍പ്പെടുത്തണം. നിങ്ങള്‍ വെജിറ്റേറിയന്‍സ് ആണെങ്കില്‍ വൈറ്റമിന്‍ ബി 12 പരിശോധിക്കേണ്ടതുണ്ട്.

   

ഒരു ഡോക്ടറെ കണ്ടതിനുശേഷം മാത്രമേ ഈ ടെസ്റ്റുകള്‍ ചെയ്യാവു. കാരണം ഓരോരുത്തരുടെയും പ്രായവും രോഗവും വ്യത്യസ്തമായിരിക്കും. മാത്രമല്ല ഓരോ കുടുംബത്തിലുമുണ്ടാകുന്ന രോഗങ്ങളും വ്യത്യസ്തമായിരിക്കും. ചിലരുടെ കുടുംബത്തില്‍ നേരത്തെ രക്തസമ്മര്‍ദവും പ്രമേഹവുമൊക്കെ വരാറുണ്ട്, ഇതനുസരിച്ചാണ് ടെസ്റ്റുകള്‍ ചെയ്യേണ്ടത്. ഒരു ഫിസിഷ്യനെ കണ്ടശേഷം മെഡിക്കല്‍ ഹിസ്റ്ററി വിലയിരുത്തി ഡോക്ടര്‍ നിര്‍ദേശിക്കുന്ന ടെസ്റ്റുകള്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.

Content Highlights:At What Age Should We Start Health Check


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.